Idukki

യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം: ജില്ലാതല ശില്പശാലക്ക് തുടക്കമായി

ഇടുക്കി: വിദ്യാര്‍ത്ഥികളില്‍ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പരിപാടിയായ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ (വൈ.ഐ.പി) ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളുടെ ശില്പശാലയ്ക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി. ഇന്നലെയും(15) ഇന്നുമായാണ്( 16 ) ശില്പശാല സംഘടിപ്പിക്കുന്നത്. ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് ശില്പശാല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. സാബു വർഗീസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് മുഖ്യാതിഥിയായിരുന്നു. ഡോ. ജിതിന്‍ ജോയ്, രമേശ് ചന്ദ്, രതീഷ് ടി.കെ, ശഹീദ് എന്നിവര്‍ സംസാരിച്ചു.
ഡെവലപ്പ്‌മെന്റ്, സര്‍വ്വീസ്, റെഗുലേറ്ററി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി 47 വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. വിവിധ വകുപ്പുകളില്‍ നിലവിലുള്ള യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ കണ്ടെത്തി നിര്‍വചിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ശില്പശാലയില്‍ നിന്ന് ശേഖരിക്കുന്ന പരിഹാരം കണ്ടെത്തേണ്ട പ്രശ്‌നങ്ങള്‍, പുതിയ ആശയങ്ങളിലൂടെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാരം കണ്ടെത്തുന്നതിന്, ഫാക്കല്‍റ്റി സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.
കെ-ഡിസ്‌കിന്റെ (കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ ) പാര്‍ട്ണര്‍ സ്ഥാപനങ്ങളായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐ സി ടി അക്കാദമി ഓഫ് കേരള എന്നിവയുടെ പ്രതിനിധികളാണ് ശില്‍പ്പശാലയ്ക്ക് നേതൃത്വം നല്‍കുന്നത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നായി നൂറിലധികം ഉദ്യോഗസ്ഥര്‍ ശില്പശാലയില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://yip.kerala.gov.in/.

Related Articles

Back to top button
error: Content is protected !!