Idukki

യൂത്ത് ഫ്രണ്ട് (എം) പ്രതിനിധി സമ്മേളനംമന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

 

ഇടുക്കി:കേരള യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രതിനിധി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍ രഞ്ജിതയ്ക്ക് മെമ്പര്‍ഷിപ്പ് നല്‍കി ജില്ലയിലെ യൂത്ത് ഫ്രണ്ട് (എം) മെമ്പര്‍ഷിപ്പ് വിതരണത്തിന് മന്ത്രി തുടക്കം കുറിച്ചു. ചെറുതോണി ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റിയില്‍ ജില്ലാ പ്രസിഡന്റ് ജോമോന്‍ പൊടിപാറ അധ്യക്ഷത വഹിച്ചു.കേരള കോണ്‍ഗ്രസ് (എം)ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ ആമുഖപ്രഭാഷണവും കേരള യൂത്ത് ഫ്രണ്ട് (എം)സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു മുഖ്യപ്രഭാഷണവും നടത്തി.യോഗത്തില്‍ സംസ്ഥാന സെക്രട്ടറി ചാര്‍ലി ഐസക് ,വിപിന്‍ സി അഗസ്റ്റിന്‍,ഷിജോ തടത്തില്‍, ഷാജി കാഞ്ഞമല, ജെയിംസ് മ്ലാക്കുഴി, സണ്ണി സ്റ്റോറി,ജെഫിന്‍ കൊടുവേലില്‍,സാജന്‍ കൊച്ചുപറമ്പില്‍ ,ജോമി കുന്നപ്പള്ളില്‍,ഡിജോ വട്ടോത്ത്,പ്രിന്റോ ചെറിയാന്‍,ആല്‍ബിന്‍ വറപോള, റോയിസണ്‍ കുഞ്ഞാലില്‍,ജോമറ്റ് ഇളംതുരുത്തില്‍, അനീഷ് മങ്ങാരത്ത്,അനില്‍ ആന്റണി കോലത്ത് ,ബിനീഷ് മാത്യു, മാത്യൂസ് കുളത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!