ChuttuvattomThodupuzha

പ്രതിഭകള്‍ക്ക് യൂത്ത് ലീഗിന്റെ ആദരം

തൊടുപുഴ : മുസ്ലിം യൂത്ത് ലീഗ് നേതൃത്വത്തില്‍ സി.എച്ച് മുഹമ്മദ്കോയ മെമ്മോറിയല്‍ എക്‌സലന്‍സി അവാര്‍ഡ് വിതരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എ പ്ലസ് നേടിയവരെയും റാങ്ക് ജേതാക്കളെയും ആദരിച്ച പ്രതിഭാ സംഗമം വേഗ വരയിലെ ലോക വിസ്മയം ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. കെ എം നിഷാദ് അധ്യക്ഷത വഹിച്ചു.പി.ബി ഷരിഫ് സ്വാഗതമാശംസിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ എം.എസ് മുഹമ്മദ്, പി.എം അബ്ബാസ്, തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സലിം കൈപ്പാടം, ടി.എസ് ഷംസുദീന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ പി.എം നിസാമുദിന്‍, അന്‍ഷാദ് കുറ്റിയാനി, വി.എച്ച് നൗഷാദ്, വി.എച്ച് മുഹമ്മദ്, മുഹമ്മദ് ഇരുമ്പുപാലം, താഹ വെട്ടിപ്ലാക്കല്‍, ടി.എസ് ഷാജി, സക്കീര്‍ ഹാജി, സക്കിര്‍ ഇളമാക്കല്‍, അന്‍സാരി മുണ്ടക്കല്‍, കെ.എം അജ്മല്‍,പിഎംഎ റഹിം, എ.എം സമദ്, അസിസ് ഇല്ലിക്കല്‍, വി.എം ജലില്‍, സബീര്‍ മുട്ടം, പി.എം ബാവ, കെ.എ അന്‍ഷാദ്, സനിഷ് റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!