Thodupuzha

യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

തൊടുപുഴ: സ്വര്‍ണ്ണ കള്ളക്കടത്തില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി
യൂത്ത് ലീഗ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ പോലീസ് സ്റ്റേഷന് മുമ്പില്‍ മുഖ്യമന്ത്രിക്കെതിരായി ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി റ്റി.പി.എം ജിഷാന്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണന്നും, മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും ജിഷാന്‍ ആവശ്യപ്പെട്ടു. ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ടൗണ്‍ ചുറ്റി പോലീസ് സ്റ്റേഷന് മുന്നില്‍ എത്തിയപ്പോള്‍ സ്റ്റേഷനു മുമ്പില്‍ പോലീസ് തടഞ്ഞത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് ബാരിക്കേഡിലും, കവാടത്തിലും പ്രവര്‍ത്തകര്‍ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.എച്ച്. സുധീറിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ സംഗമത്തില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, ജില്ലാ ഭാരവാഹികളായ പി.എം. നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി, ഡോ. കെ.എം. അന്‍വര്‍, ഒ.ഇ. ലത്തീഫ്, മുഹമ്മദ് ഷഹിന്‍ഷാ, സല്‍മാന്‍ ഹനീഫ്, അന്‍സാരി മുണ്ടയ്ക്കന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം റിയാസ് പടിപ്പുരയ്ക്കല്‍, നിയോജക മണ്ഡലം ഭാരവാഹികളായ അലിയാര്‍ റ്റി.എസ്, സി.ജെ. അന്‍ഷാദ്, പി.ഇ. നൗഷാദ്, സി.കെ. നസീര്‍, വി.എം. ജലീല്‍, നേതാക്കളായ പി.കെ. മൂസ, എം.എം.എ ഷുക്കൂര്‍, ഇബ്രാഹിം കപ്രാട്ടില്‍, റഫീഖ് മുരിക്കാശ്ശേരി, പി.എം. ബാവ, എം.എ. സബീര്‍, പി.എ. നജീബ്, സല്‍മാന്‍ എസ്.എ, കെ.ഐ. ഷാജി, ഷാഹുല്‍ കപ്രാട്ടില്‍, എന്നിവര്‍ സംസാരിച്ചു.

 

Related Articles

Back to top button
error: Content is protected !!