ChuttuvattomVannappuram

യുവമോര്‍ച്ച വണ്ണപ്പുറം മണ്ഡലം കമ്മിറ്റി: ലാന്‍സ് നായിക് പികെ സന്തോഷ് കുമാറിന്റെ സ്മൃതി കുടീരത്തിലെ മണ്ണ് ഏറ്റുവാങ്ങി

തൊടുപുഴ: യുവമോര്‍ച്ച വണ്ണപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് പികെ സന്തോഷ് കുമാറിന്റെ സ്മരണകള്‍ ഉറങ്ങുന്ന വെട്ടിമറ്റത്തുള്ള അദ്ദേഹത്തിന്റെ വീട്ടിലെ സ്മൃതി കുടീരത്തിലെ മണ്ണ് ഏറ്റുവാങ്ങി.അദേഹത്തിന്റെ സഹോദരനില്‍ നിന്നും യുവമോര്‍ച്ച ദേശീയ സെക്രട്ടറി ശ്യാംരാജാണ് മണ്ണ് ഏറ്റുവാങ്ങിയത്.

യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് അനുരാജ്, ജില്ലാ സെക്രട്ടറി അജിത്ത്, എസ്സി മോര്‍ച്ച ജില്ലാ സെക്രട്ടറി രമേശ്, ബിജെപി മണ്ഡലം സെക്രട്ടറി ഗിരീഷ് പൂമാല, ബിജെപി അലക്കോട് പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രകാശ് കലയന്താനി, വെള്ളിയാമറ്റം പഞ്ചായത്ത് സമിതി പ്രസിഡന്റ് അരുണ്‍ മോഹന്‍,നിതിന്‍ ജോസ്, കണ്ണായി നിതിന്‍,സനു സാബു എന്നിവര്‍ പങ്കെടുത്തു.ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള ‘മേരി മാട്ടി മേരാ ദേശ് ‘(എന്റെ മണ്ണ് എന്റെ രാജ്യം) എന്ന പരിപാടിയുടെ ഭാഗമായിട്ടാണ് മണ്ണ് ഏറ്റുവാങ്ങിയത്.

Related Articles

Back to top button
error: Content is protected !!