Thodupuzha
കെ.എസ്.ടി വര്‍ക്കേഴ്സ് യൂണിയന് ജില്ലാ സമ്മേളനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/05/WhatsApp-Image-2023-05-03-at-9.53.40-AM-1.jpeg?resize=780%2C470&ssl=1?v=1683099390)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെ.എസ്.ടി വര്‍ക്കേഴ്സ് യൂണിയന് (ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം തൊടുപുഴ രാജീവ് ഭവനില്‍ നടന്നു. യൂണിയന് ജില്ലാ പ്രസിഡന്റ് കെ.എസ് അനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസഥാന ജനറല്‍ സെക്രട്ടറി എം. വിന്‍സെന്റ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു മുഖ്യ പ്രഭാഷണം നടത്തി. യൂണിയന് സംസ്ഥാന സെക്രട്ടറി സിജി ജോസഫ്, ജില്ലാ സെക്രട്ടറി പി.എസ് സിജി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ്, ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡന്റ ഷാഹുല്‍ ഹമീദ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിസന്റ് അനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തൊടുപുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ലത്തീഫ് മുഹമ്മദ്, സിറിള്‍ ജോര്‍ജ്, പോള്‍ ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)