Thodupuzha
കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/12/1200px-Kerala-Congress-flag.svg-4.png?resize=780%2C470&ssl=1?v=1638378459)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നാടുകാണിയില്‍ ഐക്യമലയരയ മഹാസഭയുടെ വിദ്യാഭ്യാസ ഏജന്‍സിയായ മലയരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് 2021-2022 അധ്യയന വര്‍ഷം മുതല്‍ പുതിയ എയ്ഡഡ് കോളജ് തുടങ്ങുന്നതിന് അനുമതി നല്കിയ എല്‍.ഡി.എഫ് സര്‍ക്കാരിനെയും അതിനായി മുന്‍കൈയെടുത്ത മന്ത്രി റോഷി അഗസ്റ്റിനെയും കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ അധ്യക്ഷത വഹിച്ചു. പ്രഫ കെ.ഐ ആന്റണി, അഡ്വ അലക്സ് കോഴിമല, രാരിച്ചന്‍ നീറണാകുന്നേല്‍, റെജി കുന്നംകോട്ട്, അഗസ്റ്റിന് വട്ടക്കുന്നേല്‍, ജിമ്മി മറ്റത്തിപ്പാറ, ഷാജി കാഞ്ഞമല, ജിന്സണ് വര്‍ക്കി, അഡ്വ.എം.എം.മാത്യു, ടോമി പകലോമറ്റം, ജയകൃഷ്ണന് പുതിയേടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)