Thodupuzha

മൈലക്കൊമ്പ് പള്ളിയില്‍ ദുക്റാന തിരുനാള്‍ ജൂലൈ 1,2,3

തൊടുപുഴ: മൈലക്കൊമ്പ് ഫൊറോന പള്ളിയില്‍ ദുക്റാന തിരുനാള്‍ ആഘോഷിക്കും. ജൂലൈ 1,2,3 തീയതികളില്‍ മൈലക്കൊമ്പ് ഫൊറോന പളളി ഇടവക മധ്യസ്ഥനായ മാര്‍ത്തോമാമിശീഹായുടെ ദുക്റാന തിരുനാള്‍. ഒന്നിന് വൈകിട്ട് 4ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വി. കുര്‍ബാന, തുടര്‍ന്ന് ഇടവകദിനാഘോഷവും ഇടവകയിലെ വിവിധ കുടുംബ യൂണിറ്റുകള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും. രണ്ടിന് രാവിലെ 6ന് വി.കുര്‍ബാനയും നൊവേനയും. തുടര്‍ന്ന് 7ന് രണ്ടാമത്തെ വി. കുര്‍ബാന. രാവിലെ 8 മുതല്‍ 9 വരെ ദിവ്യകാരുണ്യ ആരാധന നടക്കും. വൈകിട്ട് 5ന് ലദീഞ്ഞ്, നൊവേന 5.15 ന് ഫാ.ജോസഫ് വെട്ടിക്കുഴിച്ചാലിലിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, ഫാ. തോമസ് വിലങ്ങുപാറയില്‍ സന്ദേശം നല്‍കും, തുടര്‍ന്ന് തിരിപ്രദക്ഷിണം. ജൂലൈ 3ന് ദുക്റാന തിരുനാള്‍ ദിവസം രാവിലെ 6ന് 7.15 നും 8.30 നും വി. കുര്‍ബാന ഉണ്ടായിരിക്കും. രാവിലെ 10.15 ആഘോഷമായ തിരുനാള്‍ കുര്‍ബാന ഫാ. പോള്‍ ആക്കപ്പടിക്കല്‍, സന്ദേശം ഫാ. മാത്യൂ രാമനാട്ട് നല്‍കും. വി. കുര്‍ബാനയെ തുടര്‍ന്ന് പ്രസുദേന്തി വാഴ്ചയും പ്രദക്ഷിണവും തിരുശേഷിപ്പ് വണക്കവും ഊട്ടുനേര്‍ച്ചയും ഉണ്ടായിരിക്കുമെന്ന് വികാരി. ഫാ. മാത്യൂസ് മാളിയേക്കല്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!