വാഴക്കുളം മേഖലയിലെ സ്കൂളുകൾക്ക് നൂറു ശതമാനം വിജയം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/result66_2024may09.webp?resize=650%2C345&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : വാഴക്കുളം മേഖലയിലെ സ്കൂളുകൾക്ക് നൂറു ശതമാനം വിജയം. കദളിക്കാട് വിമല മാതാ ഹൈസ്കൂളിൽ 177 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 48 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ 162ൽ 27 പേർക്കും ആരക്കുഴ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 95 പേർ പരീക്ഷ എഴുതിയതിൽ 28 പേർക്കും വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്കൂളിൽ 114 പേരിൽ 24 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 75 പേർ പരീക്ഷ എഴുതിയതിൽ 18 പേർക്കാണ് ഫുൾ എപ്ലസ്. കലൂർ ഐപ്പ് മെമ്മോറിയൽ സ്കൂളിൽ 93ൽ അഞ്ചു പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. വാഴക്കുളം ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ 18 പേർ പരീക്ഷ എഴുതി. ഒരാൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)