Thodupuzha

1200 കിലോ റബ്ബര്‍ ഷീറ്റ് മോഷണം പോയി

തൊടുപുഴ: വെട്ടിമറ്റം കവലയില്‍ പ്രവര്‍ത്തിക്കുന്ന കെ.സി. റബ്ബേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നും 1200 കിലോ റബ്ബര്‍ ഷീറ്റ് മോഷണം പോയി. കലയന്താനി കാനാപറമ്പില്‍ ജോര്‍ജിന്റെ ഉടമസ്ഥതയിലുളളതാണ് റബ്ബര്‍ കട. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാവിലെ ഏഴ് മണിയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. സ്ഥാപനത്തിന്റെ പിന്‍വാതിലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. റബര്‍ഷീറ്റിന് പുറമേ അലമാരയില്‍ സൂക്ഷിച്ചിരുന്ന എണ്ണായിരത്തോളം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നു.

Related Articles

Back to top button
error: Content is protected !!