Thodupuzha

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു.

തൊടുപുഴ : പൂർവ സൈനിക് സേവാ പരിഷത്തും സൈന്യ മാതൃ ശക്തിയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് സ്മരണാഞ്ജലികൾ അർപ്പിച്ചു. ഇന്നലെ വൈകിട്ട് 6.15ന് ചേർന്ന യോഗത്തിൽ തൊടുപുഴ ലാൻസ് നായിക് സന്തോഷ് കുമാർ സ്‌ക്വയറിൽ ഉള്ള യുദ്ധ സ്മാരകത്തിൽ സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജർ അമ്പിളി ലാൽകൃഷ്ണ, ജില്ലാ ജനറൽ സെക്രട്ടറി സുമി സോമൻ, പൂർവ സൈനിക് സേവാ പരിഷത് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സോമശേഖരൻ ചെമ്പമംഗലത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പദ്മകുമാർ എ.ആർ., രാധാകൃഷ്ണപിള്ള , ബിജുമോൻ, വേണുഗോപാൽ കുറുമാത്ത്, തുടങ്ങിയവർ ചേർന്ന് ദീപം തെളിയിച്ചു. തൊടുപുഴയിലെ വിവിധ കക്ഷി രാഷ്ട്രീയ നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!