Thodupuzha

ഏകദിന വ്യവസായ സെമിനാർ തൊടുപുഴയിൽ

തൊടുപുഴ : കേന്ദ്ര ഗവണ്മെൻറ് സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ കീഴിൽ തൃശൂർ, അയ്യന്തോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന MSME- Development Institute ( MSME-DI), Thrissur ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി കാഡ്‌സിന്റെ സഹകരണത്തോടെ 21.02.2022 തിങ്കളാഴ്ച്ച രാവിലെ 10.00 മണിക്ക് തൊടുപുഴ വെങ്ങല്ലൂർ മങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ ഉള്ള കിസാൻ കൾച്ചറൽ സെൻററിൽ വച്ച് ഒരു ഏകദിന വ്യവസായ സെമിനാർ നടത്തുന്നു. കേരളത്തിൽ വിജയ സാധ്യതയുള്ള വ്യവസായങ്ങൾ തിരഞ്ഞെടുക്കുന്നതിനും, വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതിനും ആവശ്യമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഈ സെമിനാറിൽ പ്രതിപാദിക്കുന്നതാണ്. കേന്ദ്ര, സംസ്ഥാന വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രമുഖ ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന ഈ സെമിനാറിൽ വിജയികളായ വ്യവസായികളുടെ അനുഭവസാക്ഷ്യങ്ങളും, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വ്യവസായം തുടങ്ങുവാൻ ആഗ്രഹിക്കുന്നവർക്കുള്ള വിവിധ തരത്തിലുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ളാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.ഈ സെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 18.2.2022നു മുൻപായി തങ്ങളുടെ പേര്, അഡ്രസ്സ്, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ താഴെക്കൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പറിലോ, ഇ-മെയിൽ വഴിയോ അറിയിക്കേണ്ടതാണ്. ആദ്യം രജിസ്ട്രർ ചെയ്യുന്ന 50 പേർക്കായിരിക്കും പ്രവേശനം നല്കുന്നത്.

WhatsApp number: 9873711189 & 9645080436

E- mai: [email protected][email protected]

Related Articles

Back to top button
error: Content is protected !!