Thodupuzha

ജലസംരക്ഷണ സെമിനാര്‍ നടത്തി

 

തൊടുപുഴ: ജലം അമൂല്യമാണെന്നും അതു സംരക്ഷിക്കുവാന്‍ എല്ലാ വിഭാഗം ജനങ്ങളും കൂട്ടായി പരിശ്രമിക്കണമെന്നും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ബിജു ആവശ്യപ്പെട്ടു. ഇടുക്കി നെഹ്രു യുവകേന്ദ്ര, ജില്ലാ യൂത്ത് ക്ലബ്ബുമായി ചേര്‍ന്ന് തൊടുപുഴ അല്‍ അസ്ഹര്‍ പോളി ടെക്ക്നിക്ക് എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ജല്‍ ജാഗരന്‍ അഭിയാന്‍ – ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ബിജു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. എന്‍.എ. സെമിമോള്‍, സഞ്ജയ് സജീവന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ജില്ലാ യൂത്ത് ക്ലബ്ബ് സെക്രട്ടറി എന്‍. രവീന്ദ്രന്‍ സ്വാഗതവും എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ധന്യ കെ. തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടത്തിയ സെമിനാറിന് സംസ്ഥാന മൈനിംഗ് & ജിയോളജി വകുപ്പില്‍ നിന്നും വിരമിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു കെ. സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. ബീമ ബിബി ജലില്‍ സ്വാഗതവും അനഘ സുനില്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!