Thodupuzha

വികസന പ്രതിവിധിക്ക് ആശ്രയംബിജെപി മാത്രം. – മുഹമ്മദ് ഷാജി.

തൊടുപുഴ : ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വന്നതിന് ശേഷം ഇന്ത്യയിലാകമാനം നടപ്പാക്കിയ വികസന, ജനക്ഷേമ പദ്ധതികൾ കേരളത്തിലെത്താത്തതിന് കാരണം കേരളം ബിജെപിയെ അയിത്തം കൽപിച്ച് അകലങ്ങളിൽ നിർത്തിയത് കൊണ്ട് മാത്രമാണെന്ന് ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസി.മുഹമ്മദ് ഷാജി അഭിപ്രായപ്പെട്ടു. ബിജെപിയെ എതിർക്കുന്ന തമിഴ് നാട് അടക്കമുള്ള സംസ്ഥാനങ്ങൾ മോദി സർക്കാർ നടപ്പാക്കിയ വികസന പദ്ധതികൾ അതാത് സംസ്ഥാനങ്ങളിൽ നടപ്പാക്കി ആ സംസ്ഥാനങ്ങളുടെ വികസനം ഉറപ്പാക്കുമ്പോൾ കേരളം മാത്രം ബിജെപി വിരുദ്ധത പറഞ്ഞ് കേരളത്തിനത്യാവിശ്യമായ കാര്യങ്ങൾ പോലും നടപ്പാക്കുവാൻ തയ്യാറാകുന്നില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ മോദി സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ജലജീവൻ മിഷനും, പാവങ്ങൾക്ക് കിടപ്പാടമൊരുക്കുന്ന പ്രധാനമന്ത്രി ആവാസ് യോജനയും, പാവങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കി 5 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയും, റോഡ് നിർമ്മാണവും അടക്കം നിരവധി പദ്ധതികൾ കേരളത്തിൽ വേണ്ട രീതിയിൽ നടപ്പാക്കാതിരുന്നതാണ് കേരളത്തിൻ്റെ വികസന മുരടിപ്പിന് കാരണം.

 

കുടിവെള്ള ക്ഷാമം രൂക്ഷമായ അറക്കുളം പഞ്ചായത്തിൽ നാളിതുവരെ കേന്ദ്ര സർക്കാരിൻ്റെ ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുവാൻ അറക്കുളത്ത് അകത്തും, പുറത്തുംസഹകരിച്ച് ഭരിക്കുന്ന ഇടത്-വലത് മുന്നണികൾ തയ്യാറാകാത്തത് തികച്ചും ജനദ്രോഹമാണെന്ന് അദ്ധേഹം ആരോപിച്ചു.ബിജെപി അറക്കുളം പഞ്ചയത്തിലെ

143 ഇലപ്പള്ളി ബൂത്ത് സമ്മേളനം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സാധാരണജനത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുവാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്നും, അതിനുള്ള സാഹചര്യങ്ങൾ അറക്കുളത്ത് ഒരുങ്ങി വരുന്നുണ്ട് എന്നും മുഹമ്മദ് ഷാജി പറഞ്ഞു.

ഇലപ്പള്ളി ബൂത്ത് പ്രസി. കാരിമാക്കൽ ജോൺസൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ബിജെപി പഞ്ചാ. കമ്മറ്റി ജന.സെക്രട്ടറിയും ബൂത്ത് ഇൻ ചാർജുമായ

PKഅജീഷ് സ്വാഗതവും, ബൂത്ത് ലവൽ ഏജൻ്റ് അനൂപ് ജോൺ നന്ദിയും രേഖപ്പെടുത്തി. പഞ്ചായത്ത് ഇൻ ചാർജ്

പി.ഏ.വേലുക്കുട്ടൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പഞ്ചാ. കമ്മറ്റി പ്രസി

MK രാജേഷ്,KP മധുസൂധനൻ, രജ്ഞിത്ത് എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!