Thodupuzha

ദേ​ശീ​യ​പാ​ത കു​മ​ളി- അ​ടി​മാ​ലി എ​ൻ​എ​ച്ച് 185 ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന് 1180 കോ​ടി​യു​ടെ പ​ദ്ധ​തി

തൊ​ടു​പു​ഴ: ദേ​ശീ​യ​പാ​ത കു​മ​ളി- അ​ടി​മാ​ലി എ​ൻ​എ​ച്ച് 185 ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ക്കു​ന്ന​തി​ന് 1180 കോ​ടി​യു​ടെ പ​ദ്ധ​തി കേ​ന്ദ്ര​ത്തി​ന് സ​മ​ർ​പ്പി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​റി​യി​ച്ചു.

 

എ​ൻ​എ​ച്ച്-183 നെ​യും എ​ൻ​എ​ച്ച്-85 നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും ക​ട്ട​പ്പ​ന, ചെ​റു​തോ​ണി പ​ട്ട​ണ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​തു​മാ​യ ദേ​ശീ​യ​പാ​ത 185-ലാ​ണ് ചെ​റു​തോ​ണി പാ​ലം നി​ർ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

 

ക​ട്ട​പ്പ​ന ബൈ​പാ​സി​ന് 32 കോ​ടി​യും ചെ​റു​തോ​ണി ബൈ​പാ​സി​ന് 28 കോ​ടി​യും ഭൂ​മി​ഏ​റ്റെ​ടു​ക്ക​ലി​ന് 160 കോ​ടി​യും അ​ടി​മാ​ലി മു​ത​ൽ 41.5 കി​ലോ​മീ​റ്റ​ർ ന​വീ​ക​ര​ണ​ത്തി​ന് 470 കോ​ടി​യും 41.5 കി​ലോ​മീ​റ്റ​ർ മു​ത​ൽ 83.600 കി​ലോ​മീ​റ്റ​ർ വ​രെ ന​വീ​ക​ര​ണ​ത്തി​ന് 480 കോ​ടി​യും 10 കോ​ടി​യു​ടെ ഇ​ത​ര ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 1180 കോ​ടി അ​ട​ങ്ക​ൽ തു​ക ക​ണ​ക്കാ​ക്കി എ​ൻ​എ​ച്ച് മൂ​വാ​റ്റു​പു​ഴ ഡി​വി​ഷ​ൻ ത​യാ​റാ​ക്കി​യ പ​ദ്ധ​തി സം​സ്ഥാ​ന വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

 

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ക​രി, ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ എ​ന്നി​വ​രു​മാ​യി ഇ​തു​സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്തി​യ​താ​യും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ സ​മീ​പ​ന​മാ​ണ് കേ​ന്ദ്രം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.

Related Articles

Back to top button
error: Content is protected !!