Thodupuzha

പു​തി​യ റ​ബ​ർ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്ക​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു.

ആ​ല​ക്കോ​ട്: പു​തി​യ റ​ബ​ർ ന​യം ന​ട​പ്പാ​ക്കു​ന്ന​ത് മ​ര​വി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നീ​ക്ക​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു.

1947 ലെ ​റ​ബ​ർ ന​യം റ​ദ്ദാ​ക്കി​യ ശേ​ഷം ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് പു​തി​യ റ​ബ​ർ ന​യ​ത്തി​ന്‍റെ ക​ര​ട് കേ​ന്ദ്ര സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ​ത്. റ​ബ​ർ ക​ന്പ​നി​ക​ളു​ടെ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്ന് റ​ബ​ർ വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​ധി​കാ​രം കേ​ന്ദ്ര​സ​ർ​ക്കാ​രി​നും, വി​ല കു​റ​ച്ചു വി​റ്റാ​ൽ ജ​യി​ൽ ശി​ക്ഷ ന​ൽ​കാ​നു​മു​ള്ള ശു​പാ​ർ​ശ​ക​ളാ​ണ് റ​ബ​ർ ക​ർ​ഷ​ക​രു​ടെ എ​തി​ർ​പ്പി​നു കാ​ര​ണ​മാ​യ​ത്.

 

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി വ​രു​ന്ന സ​ബ്സി​ഡി 250 രു​പ​യാ​ക്കി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൈ​ലാ​ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മാ​ത്യു വാ​രി​കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് ഒ​ട്ട​യ്ക്ക​ൽ, റോ​യി ക​ള​പ്പു​ര,എം.​പി.​പ​ത്രോ​സ്, ബെ​ന്നി ചെ​റു​വ​ള്ളാ​ത്ത്, തോ​മ​സ് വ​ട്ട​പ്പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!