Thodupuzha

വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച 20 കിലോ ചന്ദനം പിടികൂടി

തൊടുപുഴ: വീട്ടില്‍ രഹസ്യമായി സൂക്ഷിച്ച 20 കിലോ ചന്ദനം പിടികൂടി. ആലക്കോട് ഇഞ്ചിയാനി കോളനിയില്‍ താമസിക്കുന്ന ആയിലിക്കുന്നേല്‍ ജിനു വിന്റെ വീട്ടില്‍ നിന്നുമാണ് ചന്ദനം പിടികൂടിയത്.തൊടുപുഴ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ചന്ദനം പിടിച്ചെടുത്തത്. വില്‍പ്പനക്കായി പായ്ക്കറ്റുകളിലാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ട് മണിക്ക് ശേഷമായിരുന്നു റെയ്ഡ്. പൊലീസ് സംഘമെത്തുന്നതിന് മുമ്ബ് ജിനു ഇവിടെ നിന്നും രക്ഷപെട്ടിരുന്നു.

 

ഇയ്യാളുടെ മാതാവ് മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പിടികൂടിയ ചന്ദനം വനം വകുപ്പിന് കൈമാറി. തൊടുപുഴ റേഞ്ച് ഓഫീസ് അധികൃതര്‍ സ്ഥലത്തെത്തിയിരുന്നു. അടിമാലി സ്വദേശിയായ ജിനു ഏതാനും നാളുകള്‍ക്ക് മുമ്ബാണ് ഇഞ്ചിയാനിയില്‍ താമസം തുടങ്ങിയത്.

 

ഇയ്യാളുടെ പേരില്‍ വിവിധ സ്‌റ്റേഷനുകളില്‍ കേസുകളുണ്ടെന്നും വീട്ടില്‍ നിന്നും കഞ്ചാവ് പിടികൂടിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പോലീസ് എത്തുന്നതിന് ഏതാനും സമയം മുമ്ബാണ് ജിനു സ്ഥലത്ത് നിന്നും രക്ഷപെട്ടതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് സമീപത്തെ കാടുകള്‍ കേന്ദ്രീകരിച്ച്‌ രാത്രിയും പ്രതിക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാല്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.സി. വിഷ്ണു കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Related Articles

Back to top button
error: Content is protected !!