Thodupuzha

റബര്‍ ആക്ട് ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നത്-തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന 

തൊടുപുഴ : റബര്‍ ആക്ടിലെ തെറ്റായ നിയമങ്ങള്‍ ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്നതാണ് എന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.

 

കേരളത്തില്‍ 85 ശതമാനത്തോളം റബര്‍ കര്‍ഷകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് ഗണ്യമായ തോതില്‍ കുറഞ്ഞു. ഇത് വ്യാപാരമേഖലയിലും പ്രതിഭലിക്കുന്നുണ്ട്. ഇടുക്കി പോലെയുള്ള ഒരു മലയോര ജില്ലയില്‍ പ്രധാന ജീവിതമാര്‍ഗമായിരുന്ന റബര്‍ കൃഷിയുടെ തകര്‍ച്ച ഇടുക്കിയിലെ വ്യാപാരമേഖലയെ തളര്‍ത്തുന്നു.

 

ഗ്രാമങ്ങളിലുള്ള ചെറുകിട മലഞ്ചരക്ക് കടകളില്‍,പത്തും പതിനഞ്ചും റബര്‍ ഷീറ്റുമായി വരുന്ന കര്‍ഷകരില്‍ നിന്നും അതു വാങ്ങി വില്‍ക്കുന്ന

വ്യാപാരിക്ക് ഭീമമായ തുകകള്‍ പിഴയും മറ്റു ഈടാക്കുന്നത് തികച്ചും മനുഷ്യത്വ രഹിതവും നീതികരിക്കാന്‍ ആകാത്തതുമാണ്.ഇതിനിടയില്‍ അന്യായമായി ലൈസന്‍സും മറ്റു വര്‍ദ്ധിപ്പിച്ചാല്‍ ഈ മേഖലയിലെ വ്യാപാരികളെ തകര്‍ക്കുന്നതിനു തുല്യമാണ് എന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പറഞ്ഞു.

 

അന്യായമായ വ്യാപാരികളെ ദ്രോഹിക്കുകയും തകര്‍ക്കുന്ന നടപടിയില്‍ നിന്നും ഗവണ്മെന്റും- റബര്‍ ബോര്‍ഡും പിന്മാറണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയില്‍ ആവശ്യപ്പെട്ടു.

 

അസോസിയേഷന്‍ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി നാസര്‍ സൈര, ട്രഷറര്‍ പി. ജി. രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ്മാരായ സാലി എസ്. മുഹമ്മദ്, അജീവ് പി, ടോമി സെബാസ്റ്റ്യന്‍, ജോയിന്റ് സെക്രട്ടറിമാരായ ഷെറീഫ് സര്‍ഗം, ബെന്നി ഇല്ലിമൂട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!