Thodupuzha

ഓള്‍ കേരള എന്‍.സി.സി  ഫെസ്റ്റ് സമാപിച്ചു

 

 

 

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളജ് എന്‍. സി. സി. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രഫ. എ. ടി ജോണ്‍ മെമ്മോറിയല്‍ എന്‍. സി. സി ഫെസ്റ്റ് ‘ഇഗേഷ്യ 2.0’ സമാപിച്ചു . കോളേജിലെ മുന്‍ എന്‍സിസി ഓഫീസറായിരുന്ന പ്രഫസര്‍ ഏ.റ്റി ജോണിന്റെ അനുസ്മരണാര്‍ത്ഥം സംഘടിപ്പിക്കപ്പെട്ട ഫെസ്റ്റില്‍ കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കേഡറ്റുകള്‍ പങ്കെടുത്തു. സ്‌ക്വാഡ് ഡ്രില്‍, ഗാര്‍ഡ് ഓഫ് ഓണര്‍, വടംവലി എന്നിങ്ങനെ മൂന്ന് മത്സരയിനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. ഫെസ്റ്റിന്റെ ഉദ്ഘാടനം തൊടുപുഴ എസ്. എച്ച്. ഒ വി. സി. വിഷ്ണുകുമാര്‍ നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്, എന്‍ സി സി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി മാത്യു, ബര്‍സാര്‍ റവ. ഫാ. പോള്‍ കാരക്കൊമ്പില്‍, ജോഹാന്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ ഇനത്തില്‍ സെന്റ്. പീറ്റേഴ്‌സ് കോലഞ്ചേരി,സെന്റ്. തോമസ് കോളജ് പാല, നിര്‍മല കോളജ് മൂവാറ്റുപുഴ എന്നീ കോളേജുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വടംവലി മത്സരത്തില്‍ നിര്‍മല കോളജ് മുവാറ്റുപുഴ ജേതാക്കളായി. രണ്ടാം സ്ഥാനം സെന്റ്. സ്റ്റീഫന്‍സ് കോളജ് ഉഴവൂരും, മൂന്നാം സ്ഥാനം ചങ്ങനാശേരി എസ്. ബി കോളേജും കരസ്ഥമാക്കി. സ്‌ക്വാഡ് ഡ്രില്‍ മത്സരത്തില്‍ സെന്‍ പീറ്റേഴ്‌സ് കോളജ് കോലഞ്ചേരി ഒന്നാം സ്ഥാനവും സെന്റ് തോമസ് കോളജ് പാലാ രണ്ടാംസ്ഥാനവും, നിര്‍മല കോളേജ് മൂവാറ്റുപുഴ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജേതാക്കള്‍ക്കുള്ള എവറോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡുകളും കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ് വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!