Thodupuzha

ടൗണ്‍ സര്‍വീസ് സഹകരണ  ബാങ്ക് വാര്‍ഷിക യോഗം

തൊടുപുഴ: ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 32-ാംമത് വാര്‍ഷിക പൊതുയോഗം ബാങ്കിന്റെ ഹാളില്‍ ചേര്‍ന്നു. ബാങ്ക് പ്രസിഡന്റ് കെ.ദീപക് അധ്യക്ഷത വഹിച്ചു. 2020-21 വര്‍ഷത്തില്‍ ബാങ്കിലെ അംഗങ്ങള്‍ക്ക് ലാഭവിഹിതം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ബാങ്കിന്റെ 2022-23 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് യോഗം ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കി. വരും വര്‍ഷം പുതിയ വായ്പാ പദ്ധതികള്‍ കുറഞ്ഞപലിശ നിരക്കില്‍ നല്‍കുന്നതിനും നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നതിനും ബാങ്ക് പദ്ധതി രൂപം നല്‍കിയതായി പ്രസിഡന്റ് അറിയിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍യസി, പ്ലസ്ടു വിഭാഗത്തില്‍ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികളെ ക്യാഷ് അവാര്‍ഡു നല്‍കി ആദരിച്ചു. കോവിഡ് കാലത്ത് സേവന രംഗത്ത് പ്രവര്‍ത്തിച്ച ബാങ്കിന്റെ പരിധിയില്‍ ഉള്ള വാര്‍ഡുകളിലെ ആശാവര്‍ക്കര്‍മാരെയും നേഴ്‌സിനെയും ക്യാഷ് അവാര്‍ഡു നല്‍കി ആദരിച്ചു. ഭരണസമിതി അംഗങ്ങളായ കെ.ഇ ഷെമീര്‍, ഷീജ ജയന്‍, എന്‍.വി.സുരേഷ്, അനീഷ് എസ്, അജനാസ് പി.ബി, രമേശ് സുന്ദരം പിള്ള, നസീര്‍ സി.കെ, ജിഷ രൂപേഷ്, സുബൈദ അബ്ദുള്‍കരീം, സെക്രട്ടറി രാഖി.സി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!