Thodupuzha

മദ്യവ്യവസായ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം

കരിമണ്ണൂര്‍: ജില്ലാ മദ്യവ്യവസായ മസ്ദൂര്‍സംഘം ജില്ലാ വാര്‍ഷിക സമ്മേളനം ബി.എം.എസ്.സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ജയന്‍ അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ വ്യാപാര ഭവന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു, എ.പി.സഞ്ചു, സി.രാജേഷ്, ജോയ്‌സ് സെബാസ്റ്റ്യന്‍, ഷണ്‍മുഖദാസ്, പി.ടി.സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ജയന്‍ (പ്രസിഡന്റ്), വി.എന്‍.രവീന്ദ്രന്‍ അടിമാലി (ജനറല്‍ സെക്രട്ടറി) എന്നിവരടങ്ങുന്ന 16 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!