Thodupuzha

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രോത്സവം 28ന് കൊടിയേറും

തൊടുപുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രേത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിന് 28ന് രാത്രി എട്ടിന് കൊടിയേറുമെന്ന് ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങിന് ക്ഷേത്രം തന്ത്രി ആമല്ലൂര്‍ കാവനാട് വാസുദേവന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡ പ്രകാരമാണ് ഉത്സവാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഭരതനാട്യം, തിരുവാതിര, കുച്ചുപ്പുടി, ചാക്യാര്‍കൂത്ത്, സംഗീത സദസ്, കഥകളി തുടങ്ങി ക്ഷേത്രകലകള്‍ക്കും, ക്ലാസിക്കല്‍ കലകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഉത്സവ പരിപാടികളാണ് നടത്തുക. ഇതൊടൊപ്പം വിവിധയിടങ്ങളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അണിനിരക്കുന്ന ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം, നാദസ്വരം എന്നിവയും അരങ്ങേറും. ഉത്സവ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ആനപ്പുറത്ത്് ഭഗവാനെ എഴുന്നള്ളിച്ചുകൊണ്ടുള്ള ശീവേലിയും നടക്കും. ഉത്സവ ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ക്ഷേത്രത്തില്‍ നിന്നും അന്നദാനവും വിതരണം ചെയ്യും. രാത്രിയിലും പകലുമായി നടക്കുന്ന ഉത്സവത്തിന് എത്തുന്നവര്‍ക്കായി നടപ്പന്തലിലും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലുമായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഒമ്പതാം ദിവസം ഭക്തജനങ്ങള്‍ സമര്‍പ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കൊണ്ടുള്ള മഹാപ്രസാദ ഊട്ടുമുണ്ടായിരിക്കും. ഏപ്രില്‍ ആറിന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതിയംഗങ്ങളായ എം.രമേശ് ജ്യോതി, സി.സി. കൃഷ്ണന്‍, പി.ജി. ഹരിദാസ്, കെ.ആര്‍. വേണു, സി. സുരേഷ് കുമാര്‍, വി.എ. കൃഷ്ണകുമാര്‍, പി.അശോക് കുമാര്‍, ക്ഷേത്രജീവനക്കാരുടെ പ്രതിനിധി കെ.ആര്‍ മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. ഒന്നാം ഉത്സവ ദിവസമായ 28ന് രാവിലെ 3ന് പള്ളിയുണര്‍ത്തല്‍, 4ന് നടതുറക്കല്‍, 8.30ന് യോഗീശ്വര പൂജ, 11.30ന് തിരുവോണ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 8ന് കൊടിയേറ്റ്, 9ന് അത്താഴ പൂജ. അന്നേദിവസം അരങ്ങില്‍ വൈകിട്ട് 6.30ന് തിരുവാതിര, 7.20ന് ഭരതനാട്യം, 8ന് ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഭദ്രദീപം തെളിയിക്കല്‍, പ്രഭാഷണം, 8.30ന് ഭക്തിഗാന സുധ.

രണ്ടാം ഉത്സവം: 29ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകള്‍, 9-12.30 ശ്രീഭൂതബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 2ന് ചാക്യാര്‍കൂത്ത്, വൈകിട്ട് 4.30-6.30 ന് കാഴ്ച ശ്രീബലി, 7ന് ഇരട്ട തായമ്പക, 9.30 മുതല്‍ കൊടിപ്പുറത്ത് വിളക്ക്. അരങ്ങില്‍: വൈകിട്ട് 6.45ന് ഭരതനാട്യം, 7.10ന് സോപാന സംഗീതം, 8.35ന് കീര്‍ത്തന സന്ധ്യ.

മൂന്നാം ഉത്സവം: 30ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകള്‍, 12.30ന് ഉച്ചപൂജ, വൈകിട്ട് 4ന് നടതുറക്കല്‍, 6.30ന് ദീപാരാധന, 9ന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങില്‍: 6.45ന് ഭരതനാട്യം, 7.10ന് ഭക്തിഗാനമേള, 8.45 മുതല്‍ ഡാന്‍സ്.

നാലാം ഉത്സവം: 31ന് രാവിലെ ക്ഷേത്രത്തിലെ പതിവ് പൂജകള്‍, 12.30ന് ഉച്ചപൂജ, 6.30ന് ദീപാരാധന, 7.15ന് അത്താഴ പൂജ, 9ന് വിളക്കാചാരങ്ങളായ കേളി, കൊമ്പുപറ്റ്, കുഴല്‍പറ്റ്, മേളം. അരങ്ങില്‍: വൈകിട്ട് 6.45ന് സംഗീത കച്ചേരി, 8.10ന് കുച്ചുപ്പുടി, 8.25ന് ഭരതനാട്യം, 9.30 മുതല്‍ ഭക്തിഗാനമേള.

അഞ്ചാം ഉത്സവം: ഏപ്രില്‍ 1ന് രാവിലെ പതിവ് ക്ഷേത്ര പൂജകള്‍, 9ന് ശ്രീഭൂത ബലി എഴുന്നള്ളിപ്പ്, 2ന് ചാക്യാര്‍കൂത്ത്, വൈകിട്ട് 4ന് നടതുറക്കല്‍, 6.30ന് ദീപാരാധന, 9ന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങില്‍: വൈകിട്ട് 6.45ന് പ്രഭാഷണം, 7.35ന് ഡാന്‍സ്, 7.50ന് ക്ലാസിക്കല്‍ ഡാന്‍സ്, 8.15 മുതല്‍ സംഗീത സദസ്.

ആറാം ഉത്സവം: 2ന് രാവിലെ പതിവ് ക്ഷേത്ര പൂജകള്‍, 9ന് ശ്രീഭൂത ബലി എഴുന്നള്ളിപ്പ്, 12.45ന് ഉച്ചപൂജ, വൈകിട്ട് 4ന് നടതുറക്കല്‍, 6.30ന് ദീപാരാധന, 9ന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങില്‍: വൈകിട്ട് 6.45ന് കുച്ചുപ്പുടി, 7.10ന് സംഗീത കച്ചേരി, 8ന് ഭരതനാട്യം, 10ന് കഥകളി.

ഏഴാം ഉത്സവം: 3ന് രാവിലെ പതിവ് ക്ഷേത്ര പൂജകള്‍, ഉച്ചകഴിഞ്ഞ് 3.30ന് മൈലക്കൊമ്പ് ക്ഷേത്രത്തിലേക്ക് ഇറക്കി എഴുന്നള്ളിപ്പ്, രാത്രി 7ന് തിരിച്ചെഴുന്നള്ളിപ്പ്, 12ന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങില്‍: 6.45ന് ഭരതനാട്യം, 7.35ന് നൃത്തനൃത്യങ്ങള്‍.

എട്ടാം ഉത്സവം: 4ന് രാവിലെ പതിവ് ക്ഷേത്ര പൂജകള്‍, 9.00-1.00 നാദസ്വര കച്ചേരി, വൈകിട്ട് 4ന് നടതുറക്കല്‍, 4.15ന് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ്, രാത്രി 7.30ന് തിരിച്ചെഴുന്നള്ളിപ്പ്, 12ന് വിളക്കിനെഴുന്നള്ളിപ്പ്. അരങ്ങില്‍: 6.45ന് ഭക്തിഗാനസുധ, 8.30 മുതല്‍ ഭരതനാട്യ കച്ചേരിയും രാമായണ നൃത്ത ശില്‍പവും.

ഒമ്പതാം ഉത്സവം: 5ന് രാവിലെ പതിവ് ക്ഷേത്ര പൂജകള്‍, 9ന് ഉത്സവ ബലി, 9.30 മുതല്‍ ഉത്സവ ബലി ദര്‍ശനം, 2ന് ഉച്ചപൂജ, ഉച്ച ശീവേലി, 3.15ന് നടതുറക്കല്‍, 4ന് മേജര്‍ സെറ്റ് പഞ്ചവാദ്യം, 6.30ന് ദീപാരാധന, 7.15ന് ശ്രീഭൂത ബലി, 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, പുലര്‍ച്ചെ 2.30ന് നാദസ്വരം, 3.30ന് തിരുമുമ്പില്‍ വലിയ കാണിക്ക തുടര്‍ന്ന് ഇറക്കി എഴുന്നള്ളിപ്പ്. അരങ്ങില്‍: വൈകിട്ട് 6.45ന് തിരുവാതിര, 7.05ന് ഭരതനാട്യം, കുച്ചുപ്പുടി, 8 മുതല്‍ സംഗീത കച്ചേരി.

പത്താം ഉത്സവം: 6ന് രാവിലെ പതിവ് ക്ഷേത്ര പൂജകള്‍, 8ന് ചാക്യാര്‍കൂത്ത്, 9ന് നട അടക്കല്‍, വൈകിട്ട് 4ന് നട തുറക്കല്‍, 6.30ന് ആറാട്ട് ബലി, ആനയൂട്ട്, 7ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട് കടവില്‍ നിന്നും എതിരേല്‍പ്പ്, 1030ന് കൊടിയിറക്ക്.

Related Articles

Back to top button
error: Content is protected !!