Thodupuzha

ദ്വിദിന പരിശീലനം

തൊടുപുഴ: സംസ്ഥാന യുവജനക്ഷമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം കേരളാ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പഞ്ചായത്ത് മുനിസിപ്പല്‍ തല സേനയുടെ ദ്വിദിന പരിശീലനം അല്‍ അസര്‍ ടെക്‌നിക്കല്‍ ക്യാമ്പസില്‍ ആരംഭിച്ചു. യുവത്വത്തിന്റെ കായിക ശേഷിയെ ദുരന്ത നിവാരണ മേഖലകളിലും ഉപയോഗപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ പോലീസ്, ഫയര്‍ ഫോഴ്‌സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, വിമുക്തി മിഷന്‍, ആരോഗ്യ വകുപ്പ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, സെല്‍ഫ് ഡിഫെന്‍സ്, പരേഡ്, പി.ടി ട്രെയിനിങ്, പാലിയേറ്റീവ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കും. അല്‍ അസര്‍ പോളി ടെക്‌നിക് പ്രിന്‍സിപ്പല്‍ കെ.എ ഖാലിദ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ് ശങ്കര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീമതി ധന്യ കെ തോമസ്, യൂത്ത് കോര്‍ഡിനേറ്റര്‍ മാരായ മുഹമ്മദ് റോഷിന്‍, ഷിജി ജയിംസ്, സെല്‍വകുമര്‍ ജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!