Thodupuzha

മുസ്ലിം യൂത്ത് ലീഗ്  നില്‍പ്പ് സമരം തിങ്കളാഴ്ച

 

 

തൊടുപുഴ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ മൂലമുള്ള വിലക്കയറ്റത്തിനെതിരെ – മുസ്ലിംം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയില്‍ യൂത്ത് ലീഗ് നില്‍പ്പ് സമരം സംഘടിപ്പിക്കാന്‍ യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. തിങ്കളാഴ്ച യൂണിറ്റ് തലങ്ങളില്‍ വൈകിട്ട് 4.30 മുതല്‍ 5 വരെയാണ് നില്‍പ് സമരം സംഘടിപ്പിക്കുന്നത്. ജില്ലാ പ്രസിഡന്റ് പി.എച്ച് സുധീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഇ.എ.എം അമീന്‍, ജില്ലാ ഭാരവാഹികളായ അന്‍ഷാദ് കുറ്റിയാനി, സല്‍മാന്‍ ഹനീഫ്, വി.എ നിസാര്‍, ഒ.പി ഷെഫീഖ്, കെ.എം അന്‍വര്‍, ഷിജാസ് കാരകുന്നേല്‍, അജാസ് പുത്തന്‍പുര, നൗഫല്‍ സത്താര്‍, നിയോജക മണ്ഡലം ഭാരവാഹികളായ കെ.എം നിഷാദ്, പി.ബി ഷെരീഫ്, സി.ജെ അന്‍ഷാദ്, ട്രഷറര്‍ കെ.എസ് കലാം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!