Thodupuzha

ലോക പൈതൃകദിനത്തിൽ ബിജെപി പൊതുകിണർ ശുചീകരിച്ചു

 

മൂലമറ്റം :ലോക പൈതൃകദിനത്തോടനുബന്ധിച്ച് ബിജെപി അറക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തത്തിൽപൊതുകിണർ ശുചീകരിച്ചു. അറക്കുളം പഞ്ചായത്തിലെ എ.കെ.ജി.കോളനിക്ക് നടുവിലുള്ള മാലിന്യങ്ങൾ നിറഞ്ഞ്ഉപയോഗശൂന്യമായിരുന്ന കിണറാണ് ശുചീകരിച്ചത്.കിണർതേകി, മണ്ണും, കല്ലും, ചെളിയും നീക്കി പരിസരവും ശുചീകരിച്ച് കിണർ പൊതുജനത്തിന് ഉപയോഗിക്കത്തക്ക രീതിയിലാക്കുകയായിരുന്നു. ബിജെപി പ്രവർത്തകരോടൊപ്പം രാഷ്ട്രീയം മറന്ന് കോളനി നിവാസികളും, നാട്ടുകാരും ഒത്ത് കൂടിയപ്പോൾ ശുചീകരണ പ്രവർത്തനത്തിന് ആവേശം കൂടി.

 

ബിജെപി അറക്കുളംപഞ്ചാ. കമ്മറ്റി പ്രസി.എംകെ. രാജേഷിൻ്റെ നേതൃത്വത്തിൽ നടന്ന പൈതൃകദിന ശുചീകരണപ്രവർത്തനം ഗ്രാമ പഞ്ചായത്തംഗം പി.ഏ.വേലുക്കുട്ടൻ ഉൽഘാടനം ചെയ്തു. പി.വി.സൗമ്യ, കെ.പി.മധുസൂധനൻ, പി കെ.അജീഷ്, ഉത്രാടം കണ്ണൻ, വി.ആർ.ജയകുമാർ, എം.അനിൽകുമാർ, ബഞ്ചിൻ ബിജു, സൈമൺ ബഞ്ചമിൻ, ഷൈജൻ ജോസഫ്,സന്തോഷ്, സാബു തോമസ്, ജിഷ്ണു പുളിക്കൽ, പ്രണവ് ചേറാടി, അഭിജിത്ത്, കെ.രഞ്ചു, സുനിൽ, രശ്മി അജീഷ്, എം.രാജേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!