Thodupuzha

ഇലക്ട്രിക് പിക്ക് അപ്  ഓട്ടോറിക്ഷ വിതരണം ചെയ്തു

 

 

മണക്കാട്: ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ഗാര്‍ഹിക ജൈവമാലിന്യ സംസ്‌കരണ പരിപാടികളുടെ ഭാഗമായി ബയോ കമ്പോസ്റ്റര്‍ കിച്ചന്‍ ബിന്നുകളും ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് അജൈവ വസ്തുകള്‍ എം.സി.എഫിലേയ്ക്ക് മാറ്റുന്നതിനായി ഇലക്ട്രിക് പിക്ക് അപ് ഓട്ടോറിക്ഷയുടെ കൈമാറലും നടന്നു. പി.ജെ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി ജോബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. റോഷ്‌നി ബാബുരാജ് കോവിഡ് സന്നദ്ധ വോളന്റിയര്‍മാരെ ആദരിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.എസ് ജേക്കബ്, ജീന അനില്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍മാരായ മാര്‍ട്ടിന്‍ ജോസഫ്, ജിജോ ജോര്‍ജ്, ജയന്‍ അയപ്പന്‍, പഞ്ചായത്ത് അംഗങ്ങളായ ദാമോദരന്‍ നമ്പൂതിരി, ടോണി കുര്യാക്കോസ്, ജോമോന്‍ ഫിലിപ്പ്, എം. മധു, വി.ബി ദിലീപ്കുമാര്‍, ലിന്‍സി ജോണ്‍, ഷൈനി ഷാജി, സെക്രട്ടറി കെ.എന്‍ സുശീല, വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ. സുദര്‍ശന്‍, സരിത ഇബ്രാഹിം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തെളിനീരൊഴുകും നവകേരളം സമ്പൂര്‍ണ ശുചിത്വ യജ്ഞത്തിന്റെ ഭാഗമായുള്ള ജനകീയ ക്യാമ്പയിനും പഞ്ചായത്തില്‍ ഇതോടൊപ്പം തുടക്കം കുറിച്ചു.

Related Articles

Back to top button
error: Content is protected !!