Thodupuzha

മന്ത്, മലമ്പനി നിര്‍ണയ മെഡിക്കല്‍ക്യാമ്പ് നടത്തി

തൊടുപുഴ: ലോക മലമ്പനി ദിനത്തോടനുബന്ധിച്ച് തൊടുപുഴ നഗരസഭയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ഇടുക്കി-തൊടുപുഴ യൂണിറ്റും കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷനും സംയുക്തമായി അതിഥി തൊഴിലാളികള്‍ക്കായുള്ള രാത്രി കാല മലമ്പനി, മന്ത് രോഗനിര്‍ണയ രക്ത പരിശോധന ക്യാമ്പ് നടത്തി. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എം.എന്‍.ബാബു അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്എന്റമോളജിസ്റ്റ് സന്തോഷ്.ജി മുഖ്യ പ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭാ പ്രദേശത്തെ ഭക്ഷണ ഉത്പാദന വിതരണ രംഗത്ത് പണിയെടുക്കുന്ന അതിഥി തൊഴിലാളികളില്‍ മന്ത്, മലമ്പനി രോഗനിര്‍ണയമാണ് ക്യാമ്പിന്റെ ലക്ഷ്യം. വിനായക് ഹോട്ടല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.എം.ഷാജി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ ബിനേഷ്, പ്രതീപ് ഫീല്‍ഡ് വര്‍ക്കേഴ്‌സ് ശ്യാം, അരുണ്‍, ജോമി ദാസ്,ആശ, ജയമോള്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെ.എച്ച്.ആര്‍.എ ഭാരവാഹികളായ ജയന്‍ ജോസഫ് , പി.കെ.മോഹനന്‍, പ്രവീണ്‍ വി.എം., ആര്‍.ഗോപന്‍, വില്‍ബര്‍ട്ട് ജേക്കബ്, ജോസഫ് മാത്യു, ടി.കെ.നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു by

Related Articles

Back to top button
error: Content is protected !!