Thodupuzha

ജല ജീവൻ മിഷൻ  കോടിക്കുളം ഗ്രാമപഞ്ചായത്ത്  സാമൂഹ്യ പങ്കാളിത്ത അപഗ്രഥനം .

തൊടുപുഴ :എൻട്രപ്രണർഷിപ്പ് ഡെവലപ്മെൻറ് സൊസൈറ്റിയും കോടിക്കുളം ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തപ്പെട്ട സാമൂഹ്യ പങ്കാളിത്തപഗ്രഥന പരിപാടി 26/4/2022 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോടിക്കുളം പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തപ്പെട്ടു .കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡൻറും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും ആയ ശ്രീമതി രമ്യ മനുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് ബാബു അവർകൾ ഉദ്ഘാടനം ചെയ്തു .എൻട്രപ്രണർ ഷിപ്പ് ഡെവലപ്മെൻറ് സൊസൈറ്റി ഇടുക്കി ജില്ല ടീം കോർഡിനേറ്റർ ശ്രീ അജീഷ് എബ്രഹാം സ്വാഗതം ആശംസിച്ചു .പ്രസ്തുത യോഗത്തിൽ .വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു പ്രസന്നൻ , ശ്രീമതി ജെർലി റോബി(ചെയർപേഴ്സൺ ക്ഷേമകാര്യം, വാർഡ് 5 മെമ്പർ ),ശ്രീമതി ഷെർലി ആൻറണി (ചെയർപേഴ്സൺ ആരോഗ്യം ,വിദ്യാഭ്യാസം,വാർഡ് മെമ്പർ ), ശ്രീ ഫ്രാൻസിസ് സ്കറിയ (വാർഡ് 1 മെമ്പർ ),ശ്രീമതി ഇശ സോണൽ (വാർഡ് 3 മെമ്പർ )ശ്രീമതി ഷൈനി ബെന്നി (വാർഡ് 4 മെമ്പർ) ശ്രീമതി ഷൈനി സുനിൽ (വാർഡ് 6 മെമ്പർ)ശ്രീ ബിനിമോൻ (വാർഡ് 10 മെമ്പർ )എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു .തുടർന്ന് എൻട്രപ്രണർ ഷിപ്പ് ഡെവലപ്മെൻറ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വക്കേറ്റ് പി ജാനകി മാഡം ക്ലാസ്സുകൾ നയിച്ചു .തുടർന്ന് ചർച്ചയ്ക്കുശേഷം വാർഡ് മെമ്പർമാർ സാമൂഹ്യ പങ്കാളിത്തപഗ്രഥനം അവതരിപ്പിച്ചു .വാട്ടർ അതോറിറ്റിയുടെ പ്രതിനിധി ആയി എത്തിയ ശ്രീ അർജുൻ മെമ്പർമാരുടെയും മറ്റും സംശയങ്ങൾക്ക് മറുപടി നൽകി .എൻട്രപ്രണർ ഷിപ്പ് ഡെവലപ്മെൻറ് സൊസൈറ്റി ഇടുക്കി ജില്ലാ ടീമംഗങ്ങളായ ശ്രീ അജീഷ് എബ്രഹാം ,അബീന സുലൈമാൻ ,അനീഷ രാജേഷ് എന്നിവർ പ്രസ്തുത പരിപാടിക്ക് മേൽനോട്ടം വഹിച്ചു 52 പേർ പങ്കെടുത്ത യോഗം കമ്മ്യൂണിറ്റി ഓർഗനൈസർ ശ്രീമതി അബീന സുലൈമാൻ കൃതജ്ഞത രേഖപ്പെടുത്തി .

Related Articles

Back to top button
error: Content is protected !!