Thodupuzha

ഫണ്‍ മാരത്തോണ്‍  മെയ് 1 ന് തൊടുപുഴയില്‍.

 

ഇടുക്കി: ഒന്നാമത് കേരള ഗെയിംസിനും മെയ് 1 നു തിരുവനന്തപുരത്തു നടത്തുന്ന കേരള മാരത്തോണിനും അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് എല്ലാ ജില്ലകളിലും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫണ്‍ മാരത്തോണ്‍ നടത്തും. ഇടുക്കിയില്‍ തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നിന്നും ആരംഭിച്ച് പുളിമൂട്ടില്‍ പ്ലാസയില്‍ സമാപിക്കുന്ന വിധത്തിലാണ് ഫണ്‍ മാരത്തോണ്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9 ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. പ്രസ്സ് €ബ് പ്രസിഡന്റ് എം.എന്‍. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.സി.രാജു തരണിയില്‍,

 

വിവിധ കായിക സംഘടനയുടെ പ്രസിഡന്റുമാര്‍ . സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സംസ്ഥാന ദേശീയ കായിക താരങ്ങള്‍, വിവിധ കായിക സംഘടനകളില്‍ നിന്നുള്ള കായിക താരങ്ങള്‍ എന്നിവര്‍ക്കു പുറമെ വെങ്ങല്ലൂര്‍ സോക്കര്‍ €ബ്, കരിമണ്ണൂര്‍ ഷിറ്റോ റിയു കരാട്ടേ €ബ് എന്നീ കായിക പരിശീലന കേന്ദ്രങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഫണ്‍ മാരത്തോണില്‍ പങ്കെടുക്കുമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി എം.എസ്. പവനന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!