Thodupuzha

ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പരിശോധനകൾ തുടരുന്നു

തി​രു​വ​ന​ന്ത​പു​രം: “ന​ല്ല ഭ​ക്ഷ​ണം നാ​ടി​ന്‍റെ അ​വ​കാ​ശം’ എ​ന്ന കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് 226 പ​രി​ശോ​ധ​ന​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 29 ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 100 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. 103 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 30 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 

ഈ ​മാ​സം ര​ണ്ട് മു​ത​ൽ ഇ​ന്നു​വ​രെ ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​ങ്ങ​ളി​ലാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1,930 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​ത്ത 181 ക​ട​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. 631 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. 283 കി​ലോ വൃ​ത്തി​ഹീ​ന​മാ​യ മാം​സം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. 159 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

 

ഓ​പ്പ​റേ​ഷ​ൻ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 6,205 കി​ലോ പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ന്ന​തു​മാ​യ മ​ത്സ്യം ന​ശി​പ്പി​ച്ചു. ഈ ​കാ​ല​യ​ള​വി​ലെ 4,073 പ​രി​ശോ​ധ​ന​ക​ളി​ൽ 2,121 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്.

 

ശ​ർ​ക്ക​ര​യി​ൽ മാ​യം ക​ണ്ടെ​ത്താ​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച ഓ​പ്പ​റേ​ഷ​ൻ ജാ​ഗ​റി​യു​ടെ ഭാ​ഗ​മാ​യി 507 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. വി​ദ​ഗ്ധ ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യ്ക്കാ​യി ശ​ർ​ക്ക​ര​യു​ടെ 136 സ​ർ​വ​യ​ല​ൻ​സ് സാ​മ്പി​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Articles

Back to top button
error: Content is protected !!