Thodupuzha

കയ്യാല മണ്ണിട്ട് നികത്തി: വീടിന്റെ മതില്‍ ഇടിഞ്ഞു വീണു

 

 

 

തൊടുപുഴ: അയല്‍വാസിയുടെ സ്ഥലത്തിന്റെ അതിരിലെ കയ്യാല മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് വീടിന്റെ മതില്‍ ഇടിഞ്ഞു വീണു. മണക്കാട് കിഴക്കേ മുകളേല്‍ സുജിത്ത് കെ.എമ്മിന്റെ വീടിന്റെ മതില്‍ ആണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നത്. തന്റെ സ്ഥലത്തിന്റെ അതിരില്‍ ഇല്ലിക്കല്‍ സ്റ്റെന്നി കുരുവിള എന്നയാളുടെ സ്ഥലത്ത് ആറടിയോളം ഉയരത്തില്‍ നിര്‍മിച്ച കയ്യാല മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്നാണ് കയ്യാലയും മതിലും ഇടിഞ്ഞു വീണതെന്ന് സുജിത്തിന്റെ പരാതിയില്‍ പറയുന്നു. കയ്യാലയ്ക്കും മതിലിനും ഇടയില്‍ മണ്ണിട്ട് ഫില്‍ ചെയ്തതു മൂലം മതിലിന് അപകട ഭീഷണി ഉള്ളതായി ചൂണ്ടിക്കാട്ടി സുജിത് കഴിഞ്ഞ ദിവസം തൊടുപുഴ തഹസില്‍ദാര്‍ക്കും നഗരസഭാ സെക്രട്ടറിക്കും മണക്കാട് വില്ലേജ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ഇന്നലെ പെയ്ത മഴയില്‍ മതില്‍ ഇടിഞ്ഞു വീണത്. അതിരില്‍ കയ്യാലയുടേയും മതിലിന്റേയും ഇടയിലുള്ള സ്ഥലത്ത് മണ്ണിട്ടത് മൂലം മതില്‍ ഇടിയാന്‍ സാധ്യയുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ എന്റെ മതിലായതു കൊണ്ട് ഞാന്‍ തന്നെ പുനര്‍നിര്‍മ്മേക്കണ്ടതും അതിലേക്കുള്ള ചെലവുകള്‍ ഞാന്‍ തന്നെ

വഹിക്കേണ്ടതാണെന്നുമാണ് സ്റ്റെന്നി കുരുവിള പറഞ്ഞിരുന്നതെന്ന് സുജിത്ത് പറയുുന്നത്. കയ്യാല മണ്ണിട്ട് ഫില്ല് ചെയ്തതുമൂലം തകര്‍ന്ന മതില്‍ സ്റ്റെന്നി കുരുവിളയെ കൊണ്ട് കരിങ്കല്ലിന് കെട്ടി

സംരക്ഷിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സുജിത്ത് ആവശ്യപ്പെടുന്നു. മതില്‍ ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് പട്ടിക്കൂടിനും സാനിറ്ററി ഫിറ്റിങ്സുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!