Thodupuzha

റോഡ് സുരക്ഷാ ബോധവല്‍ക്കരണ  ക്ലാസ് നടത്തി

 

 

കരിമണ്ണൂര്‍: കരിമണ്ണൂര്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജനമൈത്രി യാത്രാ സുരക്ഷ എന്ന പേരില്‍ കരിമണ്ണൂര്‍ പഞ്ചായത്തിലെ മുഴുവന്‍ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കുമായി റോഡ് സുരക്ഷാ നിയമവും യാത്രക്കാരോടുള്ള പെരുമാറ്റം, ഡ്രൈവര്‍മാര്‍ക്കുള്ള അവകാശങ്ങള്‍, നിയമ പരിരക്ഷകള്‍, ലഹരി ഉപയോഗം, ലഹരിക്കടത്ത്, കുടുംബ സുരക്ഷാ, കുടുംബ ബജറ്റിങ്,പോലീസിനെ സഹായിക്കേണ്ടതിന്റെ ആവശ്യകതകള്‍ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കരിമണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.എന്‍.ദിനേശ് ക്ലാസ് നയിച്ചു. ബീറ്റ് ഓഫീസര്‍ ഷെരീഫ് പി.എ, സ്റ്റേഷന്‍ ഡ്രൈവര്‍ ജിബിന്‍ കെ.വി., ബീറ്റ് ഓഫീസര്‍ ജമാല്‍ ടി.എസ് എന്നിവര്‍ പ്രസംഗിച്ചു.

റോഡ് സുരക്ഷാ സംബന്ധിയായി ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കുകയും അവരുടെ ആവശ്യങ്ങള്‍ മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പെര്‍മിറ്റില്ലാതെ ടാക്‌സി ഓടുന്ന പ്രൈവറ്റ് വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കുമെന്നും കരിമണ്ണൂര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!