Kerala

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി അനുവദിച്ചു

തിരുവനന്തപുരം : സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 19.82 കോടി രൂപ അനുവദിച്ചു. ജനുവരിയിലെ പാചക ചിലവ് ഇനത്തിലാണ് തുക നല്‍കിയതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പദ്ധതിക്ക് സംസ്ഥാന വിഹിതമായി ഈവര്‍ഷം 122.57 കോടി രൂപ നല്‍കി. പോഷണ്‍ അഭിയാന്‍ പദ്ധതിയില്‍ ഈവര്‍ഷം സംസ്ഥാനത്തിന് 284 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്. ഇതുവരെ 178 കോടി മാത്രമാണ് അനുവദിച്ചത്. 106 കോടി രൂപ കുടിശികയാണ്.

 

 

Related Articles

Back to top button
error: Content is protected !!