Thodupuzha

കേരള പുലയര്‍ മഹാസഭ സംയുക്ത കണ്‍വന്‍ഷന്‍

 

 

തൊടുപുഴ: കേരള പുലയര്‍ മഹാസഭ തൊടുപുഴ യൂണിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ മഹാസഭയേ ശക്തമാക്കുന്നതിന്റെ ഭാഗമായി സഭയുടെ യുവജന വിഭാഗമായ കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റിന്റെയും, മഹിളാ വിഭാഗമായ കേരള പുലയര്‍ മഹിളാ ഫെഡറേഷന്റേയും ‘ സംയുക്ത കണ്‍വന്‍ഷന്‍ തൊടുപുഴ എന്‍.എസ്.എസ് ഹാളില്‍ ചേര്‍ന്നു ‘ കെ.പി.വൈ.എം ജനറല്‍ സെക്രട്ടറി കെ.ആര്‍. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.പി.എം.എഫ്. യൂണിയന്‍ പ്രസിഡന്റ് ശോഭന തങ്കച്ചന്‍ അധ്യക്ഷയായി. കെ.പി.എം.എഫ് സംസ്ഥാന അസി.സെക്രട്ടറി ഇന്ദിര രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം സി.സി.ശിവന്‍, കെ.പി.വൈ.എം. വൈ.പ്രസിഡന്റ് എന്‍.കെ.ഗിഷീഷ് കുമാര്‍ കെ.പി.എം.എഫ് പ്രസിഡന്റ് സജിത കൃഷ്ണന്‍, സെക്രട്ടറി അഞ്ചു, വൈ.പ്രസിഡന്റ് കൗസല്യ, സുനിത രാജീവ്, അച്ചാമ്മ കൃഷ്ണന്‍, വത്സ മോഹന്‍,കെ.കെ രാമചന്ദ്രന്‍, ആതിര സോമന്‍, കെ.കെ.സാജു, സുരേഷ് കണ്ണന്‍ യൂണിയന്‍ പ്രസിഡന്റ്. എം.കെ.പരമേശ്വരന്‍, ജില്ലാ അസി.സെക്രട്ടറി കെ.ജി.സോമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.പി.എം.എഫ് യൂണിയന്‍ പ്രസിഡന്റായി ശോഭന തങ്കച്ചന്‍, സെക്രട്ടറി സുനിതാ രാജീവ്, എന്നിവരെയും

കെ.പി.വൈ.എം.യൂണിയന്‍ പ്രസിഡന്റ് ഫെബിന്‍, സെക്രട്ടറി ശരത് എ.എസ് എന്നിവരെയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!