Thodupuzha

അഗ്‌നിപഥ്: എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധിച്ചു

 

തൊടുപുഴ: അഗ്‌നിപഥ് എന്ന പേരില്‍ സൈന്യത്തില്‍ കരാര്‍ വല്‍ക്കരണം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു.

ഇടുക്കി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന പ്രതിഷേധ പ്രകടനം കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജയന്‍ പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ് സുനില്‍, കെ.ജി.ഒ.എ ജില്ലാ ട്രഷറര്‍ എ.പി മനോജ്, ജില്ലാ വൈസ് പ്രസിഡന്റ് വി.എം അനില്‍കുമാര്‍, എന്‍.ജി.ഒ യൂണിയന്‍ ജില്ലാസെക്രട്ടറിയേറ്റ് അംഗം കെ.എസ് ജാഫര്‍ ഖാന്‍, ഏരിയ പ്രസിഡന്റ് ജെയിംസ് ജോണ്‍, ഏരിയ ട്രഷറര്‍ അനീഷ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

പീരുമേട്ടില്‍ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം. രമേശ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം രാജീവ് ജോണ്‍, ഏരിയാ സെക്രട്ടറി എന്‍. ജയകുമാര്‍, ജില്ലാ കമ്മറ്റി അംഗം പി.എന്‍.ബിജു എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം സജിമോന്‍ ടി. മാത്യു പ്രസംഗിച്ചു. അടിമാലിയില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.എ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സോജന്‍ തോമസ് പ്രസംഗിച്ചു. കുമളിയില്‍ എന്‍.ജി.ഒ യൂണിയന്‍ ഏരിയ സെക്രട്ടറി ആര്‍. ബിനുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റിയംഗം പി. മാടസ്വാമി പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!