Thodupuzha

പ്രഭാത വാർത്തകൾ

 

2022 | ജൂൺ 26 | ഞായറാഴ്ച | 1197 | മിഥുനം 12 | കാർത്തിക

🌀🌀🌀🌀🌀🌀🌀🌀

 

◼️വൈദ്യുതി നിരക്ക് 6.6 ശതമാനം വര്‍ധിപ്പിച്ചു. യൂണിറ്റിനു 37 പൈസയുടെ വര്‍ധന. നിരക്കു വര്‍ധന ഇന്നു പ്രാബല്യത്തിലായി. 100 മുതല്‍ 150 വരെ യൂണിറ്റ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ ദ്വൈമാസ ബില്‍തുക 45 രൂപ വര്‍ധിപ്പിച്ച് 820 രൂപയാക്കി. 200 യൂണിറ്റുവരെയുള്ളവര്‍ക്ക് 75 രൂപ വര്‍ധിപ്പിച്ച് 1350 രൂപയാക്കി. 250 യൂണിറ്റുവരെയുള്ളവര്‍ 145 രൂപ അധികം നല്‍കണം. 2090 രൂപയാണു പുതിയ നിരക്ക്. 300 വരെ യൂണിറ്റിന് 185 രൂപ വര്‍ധിപ്പിച്ച് 2,910 രൂപ. 350 വരെ യൂണിറ്റിന് മുന്നൂറു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. 3,980 രൂപയാണു പുതിയ നിരക്ക്. 400 വരെയുള്ള യൂണിറ്റിന് 360 രൂപയും (5200 രൂപ), 500 വരെ യൂണിറ്റിന് 470 രൂപയും (6230 രൂപ), അഞ്ഞൂറിലേറെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 640 രൂപയും (8000 രൂപ) വര്‍ധിപ്പിച്ചു. ഫിക്സഡ് ചാര്‍ജും വര്‍ധിപ്പിച്ചു. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്കു വര്‍ധനയില്ല. വ്യാവസായിക നിരക്കും, കാര്‍ഷിക ഉപഭോക്താക്കള്‍ക്കുള്ള നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും.

 

◼️രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പറ്റയിലെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ അഞ്ച് എസ്എഫ്ഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയിലെടുത്തു. നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ കൂടി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ആകെ റിമാന്‍ഡിലായവരുടെ എണ്ണം 29 ആണ്. ഇവരില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരുമുണ്ട്. പിടിയിലായ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

◼️രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതി എസ്എഫ്ഐ നേതാവ് അവിഷിത്തിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കി. പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് 23 ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇന്നലെ നല്‍കിയ കത്തിലാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

 

◼️രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ വന്‍ കോണ്‍ഗ്രസ് റാലി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെ മുരളീധരന്‍, എംകെ രാഘവന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ എംപി ഓഫീസില്‍ നിന്നും ആരംഭിച്ച റാലിക്കിടെ പലയിടത്തും പൊലീസുമായി സംഘര്‍ഷമുണ്ടായി.

 

◼️മോദിയെ സുഖിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എസ്എഫ്ഐക്കു കൊടുത്ത കൊട്ടേഷനാണ് രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. രാഹുലിനെ വേട്ടയാടുന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പിണറായിയും മല്‍സരിക്കുകയാണ്. മന്ത്രിയുടെ സ്റ്റാഫ് അടക്കമുള്ളവരാണ് അക്രമികള്‍. ആക്രമണത്തില്‍ പ്രതിഷേധിച്ച് കല്‍പ്പറ്റയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.

 

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ ഇന്നും കോണ്‍ഗ്രസ് – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം തുടരും. ഇന്നലെ സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നു. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമാകുകയും ചെയ്തു. മന്ത്രിമാര്‍ക്കെതിരെ കരിങ്കൊടി കാണിച്ചുള്ള പ്രതിഷേധവും ഇന്നലെ ഉണ്ടായി.

 

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

➖➖➖➖➖➖➖➖

 

◼️യുഡിഎഫിനെതിരെ പ്രതിഷേധിക്കുമെന്ന് എല്‍ഡിഎഫ്. ഇന്നു മൂന്നു മണിക്ക് കല്‍പറ്റയില്‍ സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തും. യുഡിഎഫിന്റേത് ആക്രമികളെ മാലയിട്ട് സ്വീകരിക്കുന്ന നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ പറഞ്ഞു. കലാപം അഴിച്ചു വിടാന്‍ യുഡിഎഫ് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

 

◼️സിപിഎം നേതൃത്വത്തിന്റെ ആശിര്‍വാദത്തോടെയാണ് രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടത്തിയത് എന്നതിനു പ്രതിപ്പട്ടികയിലെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം തെളിവാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

 

◼️രാഹുല്‍ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്ത സംഭവം വിവാദമായിരിക്കേ, കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാമിന്റെ വീഡിയോ സഹിതമുള്ള ഫേസ് ബുക്ക് പോസ്റ്റ് വൈറലായി. വാഹനത്തില്‍ കയറ്റിയ യുവാക്കള്‍ മറുവശത്തെ ജനാലയിലൂടെ പുറത്തുചാടുന്നതടക്കം വിഡിയോയിലുണ്ട്. ‘പൊലീസ് ഒരു വശത്തുകൂടെ പിടിച്ച് വണ്ടിയില്‍ കേറ്റുന്നു, മറുഭാഗത്തെ ജനല്‍ വഴി വാനരസേനക്കാര്‍ ഇറങ്ങിയോടുന്നു! എന്നിട്ടവരിലൊരുത്തന്‍ കാക്കിയിട്ട പോഴന്മാരോട് ചോദിക്കുന്നു, പ്രതികളുടെ ലിസ്റ്റ് ഞങ്ങള്‍ തന്നെ തരുമല്ലോ, അതില്‍പ്പെട്ടവരെ മാത്രം പിടിച്ചാല്‍പ്പോരേ എന്ന്! കാക്കിയിട്ടവന്മാര്‍ കേട്ടില്ലെന്ന മട്ടില്‍ എങ്ങോട്ടോ നോക്കി നില്‍ക്കുന്നു. ഏതു വാഴയാണാവോ കേരളത്തിലെ ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്നത് ? വി.ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.

 

◼️വനമേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണായി ആദ്യം പ്രഖ്യാപിച്ചത് 2019 ല്‍ പിണറായി വിജയന്‍ സര്‍ക്കാരാണെന്നു വെളിപെടുത്തുന്ന രേഖ സാമൂഹ്യ മാധ്യമങ്ങളില്‍. മന്ത്രിസഭാ തീരുമാനങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയ പത്രക്കുറിപ്പാണു പ്രചരിക്കുന്നത്. മനുഷ്യവാസ പ്രദേശങ്ങള്‍ ഉള്‍പെടെയുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്കു ചുറ്റുംഒരു കിലോമീറ്റര്‍വരെ ഇക്കോ സെന്‍സിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരടു വിജ്ഞാപനത്തില്‍ മാറ്റം വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചെന്നാണ് അറിയിപ്പ്.

 

◼️ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്ക് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ കത്തയച്ചു. ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ചതിനെതിരെ നിയമനിര്‍മ്മാണം നടത്തണം. ജനവാസ മേഖല ബഫര്‍സോണില്‍നിന്ന് ഒഴിവാക്കണം. വന്യജീവി സങ്കേതങ്ങളേയും ദേശീയോദ്യാനങ്ങളേയും പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

◼️ബഫര്‍സോണ്‍ പ്രശ്നത്തില്‍ മുഖ്യപ്രതി സംസ്ഥാന സര്‍ക്കാരാണെന്നു കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിനു നേരെയുണ്ടായ എസ്എഫ്ഐ അക്രമം നിന്ദ്യമാണ്. ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണ് അക്രമം നടത്തിയെന്നും പി ജെ ജോസഫ് ആരോപിച്ചു.

 

◼️ലഹരി വിരുദ്ധ ദിനമായ ഇന്നു സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കില്ല. ബാറുകള്‍ക്കും ഇന്ന് അവധിയാണ്.

 

◼️സാമൂഹികമാധ്യമങ്ങളില്‍ അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് യുവപ്രസാധകയ്ക്കെതിരേ സാഹിത്യകാരന്‍ വി.ആര്‍ സുധീഷ് വക്കീല്‍ നോട്ടീസ് അയച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ച് 15 ദിവസത്തിനുള്ളില്‍ മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ 25 ലക്ഷം രൂപ മാനനഷ്ടമായി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. പ്രസാധകയുടെ പരാതിയെത്തുടര്‍ന്ന് വി.ആര്‍ സുധീഷിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

 

◼️കോട്ടയത്ത് കളക്ടറേറ്റിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കളക്ടറേറ്റിലെക്കു തള്ളിക്കയറാനുള്ള ശ്രമം പൊലീസ് തടഞ്ഞു. ഇതോടെ പ്രവര്‍ത്തകര്‍ മരക്കഷ്ണങ്ങളും കല്ലുകളുമെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

 

◼️കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവള പദവി നഷ്ടമാകാതിരിക്കന്‍ പതിനാലര ഏക്കര്‍ ഭൂമി ഏറ്റെടുക്കണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍. കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്കു സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ കരിപ്പൂരിലും നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 

◼️മുഖ്യമന്ത്രിക്കു പുതിയ വാഹനവ്യൂഹം. മുഖ്യമന്ത്രിക്കു മുപ്പത്തിമൂന്നര ലക്ഷം രൂപ വിലയുള്ള കിയ കാര്‍ണിവലാണു വാങ്ങുന്നത്. അദ്ദേഹത്തിന് എസ്‌കോര്‍ട്ടിനായി മൂന്ന് ഇന്നോവ ക്രിസ്റ്റകളും വാങ്ങും. ഇതിനായി 88.69 ലക്ഷം രൂപ അനുവദിച്ചു. നിലവില്‍ മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്ന രണ്ടു കറുത്ത ഇന്നോവകള്‍ വടക്കന്‍ ജില്ലകളില്‍ ഉപയോഗിക്കും.

 

◼️വധശ്രമക്കേസില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആറുമുഖന്‍ പത്തിച്ചിറ അറസ്റ്റില്‍. പാലക്കാട് മുതലമടയില്‍ വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ഭര്‍ത്താവ് രാമനാഥനെ തിരിച്ചു വെട്ടിയ കേസിലാണ് ആറുമുഖനെ കൊല്ലങ്കോട് പോലിസ് അറസ്റ്റ് ചെയ്തത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രാമനാഥന്‍െ, ഭാര്യ സുധ എന്നിവര്‍ക്കെതിരേയും വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്.

 

◼️തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പേ വാര്‍ഡിലെ കൂട്ടിരിപ്പുകാരില്‍ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തിയ ആള്‍ 3500 രൂപ അപഹരിച്ചു. വെഞ്ഞാറമ്മൂട് ഇളമ്പ സ്വദേശി ഹൃദ്രോഗിയായ ഗോമതിയുടെ കൂട്ടിരിപ്പുകാര്‍ക്കാണ് പണം നഷ്ടമായത്.

 

◼️കല്‍പ്പറ്റയില്‍ ദേശാഭിമാനി ഓഫീസിനു നേരെ കല്ലേറ്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധ റാലിക്കു പിന്നാലെയാണ് ദേശാഭിമാനി ഓഫീസിന് നേരെ കല്ലേറുണ്ടായത്. സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു.

 

◼️കൊച്ചിയില്‍ 218 കിലോ ഹെറോയിന്‍ പിടികൂടിയ കേസിലെ പ്രധാന പ്രതിയെ ഡി ആര്‍ ഐ അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണന്‍ പെരിയ സാമി പിള്ളൈ ആണ് അറസ്റ്റിലായത്. ചെന്നൈയിലെ ഫ്ളാറ്റില്‍ നിന്നാണ് പ്രതിയെ ഡിആര്‍ഐ പിടികൂടിയത്.

 

◼️ദുബൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി യുവതി മരിച്ചു. മാനന്തവാടി ചെറ്റപ്പാലം അരങ്ങില്‍താഴെ ഹഫ്സലിന്റെ ഭാര്യ റംഷീന (32) ആണ് മരിച്ചത്. ദുബൈയിലെ സത്വ അല്‍ ബിലയിലായിരുന്നു അപകടം.

 

◼️വെഞ്ഞാറമ്മൂട്ടില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരന്‍ (65), ഭാര്യ സുജാത (60) എന്നിവരാണ് മരിച്ചത്.

 

◼️മഹാരാഷ്ട്രയിലെ വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏക്നാഥ് ഷിന്‍ഡെ പുതിയ പാര്‍ട്ടി രൂപികരിച്ചേക്കും. ശിവസേന ബാലാസാഹെബ് താക്കറെ എന്നു പാര്‍ട്ടിക്കു പേരിടാനാണു പരിപാടി. ഇതിനിടെ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഷിന്‍ഡെയുടെ താനെയിലെ വസതിയില്‍ വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമത എംഎല്‍എമാരുടെ കുടുംബാംഗങ്ങളുടെ ജീവന്‍ ഭീഷണിയിലാണെന്ന് ഏക്നാഥ് ഷിന്‍ഡെ നേരത്തെ പരാതിപ്പെട്ടിരുന്നു.

 

◼️ഗുജറാത്ത് പൊലീസ് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ മുംബൈയിലെ വീട്ടിലെത്തി അറസ്റ്റു ചെയ്തു. വ്യാജ രേഖ ചമച്ചെന്ന് ആരോപിച്ചാണ് അറസ്റ്റു ചെയ്തത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എന്‍ജിഒ വ്യാജവിവരങ്ങള്‍ പൊലീസിന് നല്‍കിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞതിനു പിറകേയാണ് ടീസ്റ്റയെ തേടി ഗുജറാത്ത് പൊലീസ് എത്തിയത്. പിറകേ, ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസര്‍മാരായിരുന്ന സഞ്ജീവ് ഭട്ട്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തു.

 

◼️ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനും ബന്ധു അബ്ദുള്‍ റസാക്കിനും എതിരെ സിബിഐ അന്വേഷണം. ശ്രീലങ്കന്‍ കമ്പനിക്കുള്ള ചൂര മത്സ്യ കയറ്റുമതിയില്‍ ക്രമക്കേട് ആരോപിച്ചുള്ള കേസിലാണ് അന്വേഷണം. ലക്ഷദ്വീപിലെ വിധിയിടങ്ങളില്‍ സിബിഐ പരിശോധന നടത്തി. തനിക്കെതിരായ അന്വേഷണം പകപോക്കലാണെന്ന് മുഹമ്മദ് ഫൈസല്‍ എംപി.

 

◼️ജി ഏഴ് ഉച്ചകോടിക്ക് ഇന്നു ജര്‍മ്മനിയില്‍ തുടക്കം. ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ പങ്കെടുക്കും. ഉച്ചകോടി നാളെ സമാപിക്കും.

 

◼️ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ മൂന്ന് ടി20 ഉള്‍പ്പെടുന്ന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ വനിതകള്‍ക്ക് പരമ്പര. രണ്ടാം ടി20യില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയാണ് ഇന്ത്യന്‍ വനിതകള്‍ പരമ്പര നേടിയത്. ലങ്കന്‍ വനിതകള്‍ മുന്നോട്ടുവെച്ച 126 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ നേടുകയായിരുന്നു.

 

◼️അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഡബ്ലിനിലെ ദി വില്ലേജില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം ആരംഭിക്കുക. സീനിയര്‍ താരങ്ങളുടെ നിര ടെസ്റ്റ് മത്സരത്തിനായി ഇംഗ്ലണ്ടിലായതിനാല്‍ പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കീഴിലുള്ള യുവനിരയെയാണ് ഇന്ത്യ അയര്‍ലന്‍ഡിലേക്ക് അയച്ചിരിക്കുന്നത്.

 

◼️ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി പ്ലാറ്റ്ഫോം സൊമാറ്റോ, അതിവേഗ ഡെലിവറി നടത്തുന്ന കമ്പനിയായ ബ്ലിങ്ക് കൊമേഴ്സിനെ (ബ്ലിങ്കിറ്റ്) ഏറ്റെടുത്തു. 4447.48 കോടി രൂപയുടെ ഇടപാടാണ്. പലചരക്കും മറ്റ് നിത്യോപയോഗ സാധനങ്ങളും ഓര്‍ഡര്‍ ചെയ്ത് 10 മിനിറ്റിനകം വീട്ടിലെത്തിക്കുന്ന തരം ‘ക്വിക് കൊമേഴ്സ്’ ബിസിനസാണ് ബ്ലിങ്കിന്റേത്. നേരത്തേ ഗ്രോഫേഴ്സ് എന്നായിരുന്നു കമ്പനിയുടെ പേര്. അക്കാലത്തുതന്നെ കമ്പനിയില്‍ സൊമാറ്റോ മൂലധന നിക്ഷേപം നടത്തിയിരുന്നു. ഇത്തരം ബിസിനസിലേക്കുകൂടി പ്രവേശിക്കുന്നത് തങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രയോജനകരമാകുമെന്നു വിലയിരുത്തിയാണ് ഇപ്പോള്‍ പൂര്‍ണ ഏറ്റെടുക്കലിനു സൊമാറ്റോ തയാറായത്.

 

◼️മത്സ്യമാംസാദികള്‍ ഓണ്‍ലൈനില്‍ വില്‍ക്കുന്ന മലയാളി സംരംഭമായ ഫ്രഷ് ടു ഹോം അഞ്ചുവര്‍ഷത്തിനകം തെലങ്കാനയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഉത്പന്ന വിതരണം, ശേഖരണം, കോള്‍ഡ് ചെയിന്‍ വിഭാഗങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ മികച്ചതാക്കാന്‍ നിക്ഷേപം സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. തെലങ്കാനയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് നിക്ഷേപം. തെലങ്കാനയിലെ ആളോഹരി നോണ്‍-വെജ് ഉപഭോഗം 1.4 കിലോയാണെന്നാണ് കണക്ക്.

 

◼️കരിയറില്‍ ഏറെ വൈവിധ്യപൂര്‍ണ്ണമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജയരാജ്. ഏറെ കൌതുകമുണര്‍ത്തുന്ന ഒരു പ്രോജക്റ്റ് പ്രഖ്യാപനം ജയരാജില്‍ നിന്ന് ഉണ്ടായിരിക്കുകയാണ്. സുരേഷ് ഗോപിയെ നായകനാക്കി 1995ല്‍ താന്‍ സംവിധാനം ചെയ്ത ഹൈവേ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് അത്. ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരുന്നു ഹൈവേയെങ്കില്‍ മിസ്റ്ററി ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട ചിത്രമായിരിക്കും സീക്വല്‍. ഹൈവേ 2 എന്നാണ് രണ്ടാംഭാഗത്തിന് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്ററിനൊപ്പം സുരേഷ് ഗോപിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 254-ാം ചിത്രവുമാണിത്.

 

◼️ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുടി സംവിധാനം നിര്‍വ്വഹിച്ച സീതാ രാമം എന്ന സിനിമയുടെ ടീസര്‍ പുറത്തെത്തി. മഹാനടിക്കു ശേഷം ദുല്‍ഖറിന്റേതായി എത്തുന്ന തെലുങ്ക് ചിത്രമാണിത്. തെലുങ്കിനൊപ്പം മലയാളം, തമിഴ് പതിപ്പുകളും പ്രദര്‍ശനത്തിന് എത്തും. കശ്മീരില്‍ സേവനത്തിലുള്ള ഒരു സൈനികോദ്യോഗസ്ഥനാണ് ദുല്‍ഖറിന്റെ കഥാപാത്രം. ലഫ്റ്റനന്റ് റാം എന്നാണ് കഥാപാത്രത്തിന്റെ പേര്. ദുല്‍ഖര്‍ റാം ആവുമ്പൊള്‍ സീത എന്ന നായികാ കഥാപാത്രമായി എത്തുന്നത് മൃണാള്‍ ഥാക്കൂര്‍ ആണ്. 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണിത്. രാശ്മിക മന്ദാനയും സുമന്ദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. അഫ്രീന്‍ എന്നാണ് രാശ്മികയുടെ കഥാപാത്രത്തിന്റെ പേര്.

 

◼️ഹീറോ മോട്ടോകോര്‍പ്പ് പാഷന്‍ മോട്ടോര്‍സൈക്കിളിന്റെ ഫീച്ചറുകളാല്‍ സമ്പന്നമായ ഒരു വകഭേദം ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡ്രം ബ്രേക്ക് വേരിയന്റിന് 74,590 രൂപയ്ക്കും ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 78,990 രൂപയ്ക്കും എക്‌സ് ഷോറൂം വിലയിലാണ് പുതിയ ഹീറോ പാഷന്‍ എക്സ്ടെക് അവതരിപ്പിച്ചിരിക്കുന്നത്. പ്രൊജക്ടര്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും അതിലേറെയും ഉള്‍പ്പെടെ നിരവധി ഹൈടെക് സവിശേഷതകള്‍ ഇതിന് ലഭിക്കുന്നു.

 

 

Related Articles

Back to top button
error: Content is protected !!