Thodupuzha

സായാഹ്ന വാർത്തകൾ

 

2022 | ജൂൺ 28 | ചൊവ്വാഴ്ച | 1197 | മിഥുനം 14 | മകീര്യം

➖➖➖➖➖➖➖➖

 

◼️സംസ്ഥാനത്ത് മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ആള്‍ക്കൂട്ടത്തിനിടയിലും ജോലി സ്ഥലത്തും വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും. കൊവിഡ് വ്യാപനം കൂടുന്നതിനാലാണ് സര്‍ക്കാര്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയത്.

 

◼️സില്‍വര്‍ ലൈന്‍ പദ്ധതിക്കു വിദേശ വായ്പ പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ശുപാര്‍ശ ചെയ്തെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പദ്ധതിക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ 49 കോടി രൂപ ചെലവാക്കി. കണ്‍സള്‍ട്ടന്‍സിക്ക് 20 കോടി 82 ലക്ഷം രൂപ നല്‍കി. ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ചെലവാക്കിയത് 20 കോടി രൂപയാണ്. കല്ലിടലിന് ഒരു കോടി 33 ലക്ഷം രൂപ ചെലവാക്കി. പദ്ധതിയുടെ ഡിപിആറിന് അന്തിമാനുമതി നേടാനുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

◼️നിയമസഭയില്‍ വിഴുപ്പലക്കു പ്രസംഗങ്ങള്‍. മുഖ്യമന്ത്രിക്കെതിരേ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. മുഖ്യമന്ത്രിയെ ന്യായീകരിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും ഭരണപക്ഷം. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കുന്നെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് ചര്‍ച്ച ചെയ്യവേയാണ് ആരോപണ പ്രത്യാരോപണങ്ങള്‍. സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറമ്പില്‍ ചോദിച്ചു. രഹസ്യമൊഴി ചര്‍ച്ചചെയ്യാനാവില്ലെന്ന് നിയമ മന്ത്രി പി രാജീവ്. രഹസ്യ മൊഴിയല്ലെന്നും സ്വപ്ന മാധ്യങ്ങളോടു പറഞ്ഞതാണെന്നും ഷാഫി മറുപടി നല്‍കി.

 

*_KSFE_ GOLD LOAN*

*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*

നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*

 

◼️നിയമസഭയിലെ ദൃശ്യങ്ങളുടെ സെന്‍സറിംഗിനെ ന്യായീകരിച്ച് സ്പീക്കര്‍ എം.ബി രാജേഷ്. ചോദ്യോത്തര വേളയില്‍ സംസാരിക്കുന്ന അംഗങ്ങളുടെ ദൃശ്യങ്ങളാണു നല്‍കുക. സഭക്കുള്ളില്‍ മൊബൈല്‍ വഴി ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചട്ട ലംഘനമാണ്. സഭാംഗങ്ങള്‍ മാത്രമല്ല സഭാ ഗാലറിയില്‍നിന്ന് ചില മാധ്യമ പ്രവര്‍ത്തകരും ദൃശ്യം പകര്‍ത്തി. ഇത് സഭയോടുള്ള അവഹേളനമാണ്. ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് ദൃശ്യങ്ങള്‍ ഉപയോഗിക്കരുതെന്നും സ്പീക്കര്‍ നിയമസഭയില്‍ പറഞ്ഞു.

 

◼️മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഒരു ബാഗ് കൊണ്ടുപോകാന്‍ മറന്നിരുന്നെന്ന് എം. ശിവശങ്കര്‍ കസ്റ്റംസിനു നല്‍കിയ മൊഴി പുറത്ത്. എന്നാല്‍ ബാഗേജ് മറന്നില്ലെന്നാണു മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ അടങ്ങിയ ബാഗാണ് മറന്നതെന്നാണ് എം ശിവശങ്കറിന്റെ മൊഴി. ഇതു പിന്നീട് എത്തിച്ചത് കോണ്‍സല്‍ ജനറലിന്റെ സഹായത്തോടെയായിരുന്നെന്ന് എം ശിവശങ്കര്‍ പറഞ്ഞിരുന്നു.

 

◼️നിയമസഭ സമ്മേളനത്തിന്റെ ആദ്യദിവസം നടന്ന പ്രതിപക്ഷ പ്രതിഷേധത്തില്‍ ക്രമപ്രശ്നം ഉന്നയിച്ച് മന്ത്രി സജി ചെറിയാന്‍. സഭയില്‍ നടന്ന പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച് മാധ്യമങ്ങള്‍ക്കു നല്‍കിയെന്നതാണ് ഒരു ആരോപണം. അടിയന്തിര പ്രമേയ നോട്ടീസ് അനുവദിച്ചിട്ടും അവതരിപ്പിക്കാതിരുന്നതു ചട്ടവിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

 

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

➖➖➖➖➖➖➖➖

 

◼️സിപിഎം നേതാവും മുന്‍മന്ത്രിയുമായിരുന്ന ടി. ശിവദാസമേനോന്‍ അന്തരിച്ചു. 90 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തില്‍നിന്നാണു നിയമസഭയില്‍ എത്തിയത്. ധനകാര്യം, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. അധ്യാപന രംഗത്തുനിന്ന് സജീവ രാഷ്ട്രീയത്തില്‍ എത്തിയ നേതാവാണ്.

 

◼️ഗൂഢാലോചന കേസില്‍ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ചത്തേക്കു മാറ്റി. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്നു ജാമ്യമില്ലാ വകുപ്പുകള്‍ കൂടി തനിക്കെതിരെ ചുമത്തിയെന്നും അന്വേഷണ സംഘം അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് സ്വപ്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

 

◼️ഇരുപതു ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കുമെന്ന വാഗ്ദാനം നല്‍കുന്ന കെ ഡിസ്‌ക് പദ്ധതി വഴി സംസ്ഥാനത്താകെ 53,42,094 തൊഴിലന്വേഷകര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതില്‍ 58.3 ശതമാനം സ്ത്രീകളും 41.5 ശതമാനം പുരുഷന്‍മാരുമാണ്. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ 3,578 പേരും പട്ടികയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സംരംഭക ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

◼️വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തല്‍. എസ്എഫ്ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ പൊലീസിനു കഴിഞ്ഞില്ലെന്നാണ് എഡിജിപി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തല്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ പൊലീസ് സുരക്ഷ നല്‍കിയില്ല. പ്രവര്‍ത്തകര്‍ അകത്ത് കയറിയിട്ടും നടപടിക്കു വീഴ്ചയുണ്ടായി. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.

 

◼️രാഹുല്‍ ഗാന്ധിയുടെ എം പി ഓഫിസിനുനേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മാര്‍ച്ചിനിടെയുണ്ടായ അതിക്രമങ്ങളില്‍ നിഷ്‌ക്രിയമായി നോക്കിനിന്നെന്ന് ആരോപിച്ച് പൊലീസിന് എസ്പിയുടെ വക ശിക്ഷ. എസ് ഐ ഉള്‍പ്പെടെ ഏഴ് പൊലീസുകാര്‍ ഇന്നു വൈകുന്നേരം തന്റെ മുന്നിലെത്തി ഓഡര്‍ലി മാര്‍ച്ച് നടത്തണമെന്ന് എസിപി ടികെ രത്നകുമാര്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു.

 

◼️രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ റോഡ് ഉപരോധിച്ചതിന് യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, കെ എസ് യു ജില്ലാ പ്രസിഡന്റ് ഷമ്മാസ് എന്നിവര്‍ ഉള്‍പെടെ 11 പേരെ അറസ്റ്റു ചെയ്തു.

 

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യവര്‍ഷം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. റവന്യു വിഭാഗം സീനിയര്‍ ക്ലര്‍ക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനില്‍ ബിജു അഗസ്റ്റിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

 

◼️സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍കാലികമായി ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിലെ റോഡ് ഉപരോധ സമരംമൂലം ഗതാഗതം തടസപ്പെട്ടു. നീതി കിട്ടുംവരെ റോഡില്‍ പ്രതിഷേധം തുടരുമെന്നു ഭാരവാഹികള്‍ പറഞ്ഞു.

 

◼️മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസില്‍ മൂന്നാം പ്രതി സുജിത് നാരായണന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. കോടതി നല്‍കിയ ജാമ്യവ്യവസ്ഥയനുസരിച്ചാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. സുജിത്തിന്റെ ഫോണിലാണ് പ്രതിഷേധ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

 

◼️ചലച്ചിത്ര താരവും അസോസിയേറ്റ് ഡയറക്ടറുമായ അംബികാ റാവു അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശൂര്‍ സ്വദേശിനിയായ അംബികാ റാവു, വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നു.

 

◼️കെ.ബി ഗണേഷ് കുമാര്‍, മുകേഷ് അടക്കമുള്ള അമ്മ അംഗങ്ങള്‍ക്കെതിരെ നടന്‍ ഷമ്മി തിലകന്‍. അമ്മ സംഘടന നികുതി വെട്ടിച്ചെന്നും ഹൈക്കോടതിയില്‍ കേസ് നടക്കുന്നുണ്ടെും ഷമ്മി ആരോപിച്ചു. തന്നെക്കൊണ്ട് നാട്ടുകാര്‍ക്കു ശല്യമെന്ന് നടന്‍ ഗണേശ് കുമാര്‍ നടത്തിയ പ്രസ്താവന അസംബന്ധമാണ്. ഗണേഷിന്റെ ബന്ധുവായ ഡി.വൈ.എസ്.പിയാണ് തനിക്കെതിരെ കള്ള കേസെടുത്ത് പ്രചരിപ്പിക്കുന്നതെന്നും ഷമ്മി പറഞ്ഞു.

 

◼️നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യല്‍ തുടരുന്നു. ചോദ്യം ചെയ്യുന്നതിനിടെ എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഹോട്ടലിലെത്തിച്ച് തെളിവെടുത്തു. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് വിജയ് ബാബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്.

 

◼️പാലക്കാട് പള്ളിക്കുറുപ്പില്‍ ഭാര്യയെ ഒന്നര വയസുകാരന്‍ മകന്റെ മുന്നിലിട്ടു വെട്ടി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. കണ്ടുകണ്ടം വീട്ടില്‍ അവിനാശിന്റെ ഭാര്യ ദീപിക (28)യെയാണു വെട്ടിയത്. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ദീപികയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

◼️വിവാഹത്തിനു നാട്ടിലെത്തിയ യുവാവ് കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ച് മരിച്ചു. തൃശൂര്‍ പെരുമ്പിലാവ് കൊരട്ടിക്കരയില്‍ ഉണ്ടായ അപകടത്തില്‍ പട്ടാമ്പി കൂട്ടുപാത തെക്കേതില്‍ ഉസ്മാന്‍ ഹാജിയുടെ മകന്‍ മുഹമ്മദ് ഷാഫി (26)യാണു മരിച്ചത്. അടുത്ത ദിവസം വിവാഹം നടക്കാനിരിക്കേയാണ് അപകടമുണ്ടായത്.

 

◼️ലോകയാത്രയ്ക്കിടെ സൂപ്പര്‍ റോബോട്ട് സോഫിയ തിരുവനന്തപുരത്തെത്തി. കോളജ് ഓഫ് എന്‍ജിനീയറിങ് ട്രിവാന്‍ട്രത്തിന്റെ ടെക്ക് ഫെസ്റ്റായ ദൃഷ്ടി 2022-ന്റെ ഭാഗമായാണ് മനുഷ്യ റോബോട്ട് സോഫിയ തിരുവനന്തപുരത്തെത്തിയത്. ലോകത്തെ തന്നെ ഏറ്റവും മികച്ച ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. സൗദി അറേബ്യ പൗരത്വം നല്‍കിയ റോബോട്ടാണ്. 12 ലക്ഷം രൂപ മുടക്കിയാണ് സോഫിയയെ എത്തിച്ചത്.

 

◼️അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ചിറ്റൂര്‍ ഊരിലെ ഷിജു-സുമതി ദമ്പതിമാരുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുമതി. ആഗസ്ത് ഒന്നിനായിരുന്നു പ്രസവ തീയ്യതി പറഞ്ഞിരുന്നെങ്കിലും ഇന്നു രാവിലെ പ്രസവിച്ചു. അട്ടപ്പാടിയില്‍ ഈ വര്‍ഷം മാത്രം മരിച്ച നവജാത ശിശുക്കളുടെ എണ്ണം 5 ആയി.

 

◼️എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യവത്കരിക്കാന്‍ നീക്കം. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കും. റിസര്‍വ് ബാങ്കുമായി കേന്ദ്ര ധനമന്ത്രാലയം ചര്‍ച്ച നടത്തി. ബാങ്കുകളിലെ കേന്ദ്ര സര്‍ക്കാരിന്റെ ഓഹരി 26 ശതമാനമായി കുറയ്ക്കാനാണു നീക്കം.

 

◼️ജിഎസ്ടി കൗണ്‍സിലിന്റെ നാല്‍പ്പത്തേഴാമത് യോഗം ഇന്ന് ഛണ്ഡീഗഡില്‍. സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നതിനിടയിലാണ് നിര്‍ണായക യോഗം. ജിഎസ്ടി കൊണ്ട് ഉണ്ടാകുന്ന റവന്യൂ നഷ്ടം പരിഹരിക്കാന്‍ അഞ്ചു വര്‍ഷത്തേക്ക് നിശ്ചയിച്ചതാണ് നഷ്ടപരിഹാരം. കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം നഷ്ടപരിഹാര കാലാവധി നീട്ടിനല്‍കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.

 

◼️മുംബൈയിലേക്കു വൈകാതെ മടങ്ങുമെന്ന് ശിവസേന വിമത നേതാവ് ഏകനാഥ് ഷിന്‍ഡെ. ഒരു എംഎല്‍എയെയും ബലം പ്രയോഗിച്ച് കൊണ്ടുവന്നിട്ടില്ല. ഉദ്ധവ് താക്കറേ ചിലരുമായി ബന്ധപ്പെട്ടെന്നും തിരിച്ചുവരുമെന്നും നുണപ്രചരാണം നടത്തുകയാണ്. ആരെങ്കിലുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേര് വെളിപ്പെടുത്തണമെന്നും ഷിന്‍ഡെ ആവശ്യപ്പെട്ടു.

 

◼️തമിഴ് നടന്‍ പൂ രാമു അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മമ്മൂട്ടിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന സിനിമയില്‍ പൂ രാമു അഭിനയിച്ചിട്ടുണ്ട്

 

◼️ട്രക്കില്‍ അമേരിക്കയിലേക്കു കടക്കാന്‍ ശ്രമിച്ച 46 പേര്‍ അത്യഷ്ണവും നിര്‍ജലീകരണവും മൂലം മരിച്ചു. ടെക്സാസിനും മെക്സിക്കന്‍ അതിര്‍ത്തിക്കുമിടയില്‍ കണ്ടെത്തിയ ട്രക്കിലാണ് 46 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്കു അനധികൃത കുടിയേറ്റത്തിനിടെയാണ് മരണം.

 

◼️കൊളംബിയയില്‍ കാളപ്പോരിനിടെ സ്റ്റാന്‍ഡ് തകര്‍ന്നു വീണ് നാലുപേര്‍ മരിച്ചു. മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ടോളിമ ഡിപ്പാര്‍ട്ട്‌മെന്റിലെ എല്‍ എസ്പിനാലിലെ ഒരു സ്റ്റേഡിയത്തിലാണ് കാണികള്‍ നിറഞ്ഞു മൂന്നു നിലകളുള്ള തടി സ്റ്റാന്‍ഡ് നിലംപതിച്ചത്.

 

◼️ആഗോള തലത്തില്‍ ക്രിപ്‌റ്റോ കറന്‍സികള്‍ തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ചൈന. ആദ്യത്തേതും ഏറ്റവും മൂല്യമുള്ളതുമായ ബിറ്റ്‌കോയിന്റെ വില പൂജ്യത്തിലേക്ക് എത്താമെന്നാണ് ചൈനീസ് പത്രം എക്കണോമിക് ഡെയ്‌ലി നല്‍കുന്ന മുന്നറിയിപ്പ്. ബിറ്റ്‌കോയിന്‍ ഡിജിറ്റല്‍ കോഡുകളുടെ ഒരു കണ്ണിമാത്രമാണ്. കുറഞ്ഞ വിലയ്ക്ക് വാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുമ്പോള്‍ മാത്രമാണ് ബിറ്റ്‌കോയിനില്‍നിന്ന് നേട്ടം ലഭിക്കുന്നത്. നിക്ഷേപകരുടെ ആത്മവിശ്വാസം തകരുകയോ അല്ലെങ്കില്‍ രാജ്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ ബിറ്റ്‌കോയിന്‍ അതിന്റെ യഥാര്‍ത്ഥ മൂല്യത്തിലേക്ക് എത്തും. യാഥാര്‍ത്ഥത്തില്‍ ബിറ്റ്‌കോയിന് മൂല്യമൊന്നും ഇല്ലെന്നും എക്കണോമിക് ഡെയ്‌ലിയില്‍ പറയുന്നു.

 

◼️ജനപ്രിയ മെസേജിങ് സംവിധാനമായിരുന്ന ഹാങൗട്ട്സ് സേവനം നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ അറിയിച്ചു. നിലവില്‍ ഹാങൗട്ട്സ് ഉപയോഗിക്കുന്നവര്‍ ചാറ്റിലേക്ക് മാറാനും നിര്‍ദേശമുണ്ട്. 2020 ഒക്ടോബറിലാണ് ഗൂഗിള്‍ ഇക്കാര്യം ആദ്യമായി പ്രഖ്യാപിച്ചത്. ഹാങൗട്ട്സ് ഉപയോക്താക്കളെ ചാറ്റിലേക്ക് മൈഗ്രേറ്റ് ചെയ്യുന്ന പ്രക്രിയ നേരത്തേ തന്നെ ഗൂഗിള്‍ തുടങ്ങിയിരുന്നു. ഗൂഗിള്‍ ടേക്ക്ഔട്ട് ഉപയോഗിച്ച് ഹാങൗട്ട് ഡേറ്റയുടെ ഒരു പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ കഴിയും. 2022 നവംബറിന് മുന്‍പ് ഹാങൗട്ട് ഡേറ്റ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്നാണ് ഗൂഗിള്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

◼️പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ റിലീസ് മാറ്റി. ജൂണ്‍ മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ജൂലൈ ഏഴിനായിരിക്കും തിയറ്ററുകളിലെത്തുക. സോഷ്യല്‍ മീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിക്കുന്നത്. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

◼️പൃഥ്വിരാജിനെ നായകനാക്കി വീണ്ടും സിനിമയൊരുക്കാന്‍ ജീത്തു ജോസഫ്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ധനസമാഹരണാര്‍ത്ഥം നിര്‍മ്മിക്കുന്ന സിനിമയാണിത്. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനു വേണ്ടി അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേശ് പി പിള്ളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ മറ്റു താരനിരയോ സാങ്കേതികപ്രവര്‍ത്തകരോ ആരൊക്കെയെന്ന് പ്രഖ്യാപിച്ചിട്ടില്ല. സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു.

 

◼️ഏഴ് സീറ്റര്‍ ‘സ്‌കോര്‍പിയോ എന്‍’ എസ്യുവി മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചു. 11.99 ലക്ഷം മുതല്‍ 19.49 ലക്ഷം രൂപ വരെയാണ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്യുന്ന 25000 പേര്‍ക്കാണ് ഈ വിലയ്ക്കു ലഭിക്കുക. 30ന് ബുക്കിങ് ആരംഭിക്കും. 2 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളില്‍ ലഭിക്കും. 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക്, 4*4 മോഡലുകളുടെ വില ജൂലൈ 21ന് പ്രഖ്യാപിക്കും. ഉത്സവസീസണില്‍ വിതരണം ആരംഭിക്കുകയാണ് ലക്ഷ്യം. എന്നാല്‍, തിരഞ്ഞെടുത്ത 30 നഗരങ്ങളില്‍ ജൂലൈ 5 മുതല്‍ ടെസ്റ്റ് ഡ്രൈവിന് വാഹനം ലഭ്യമാക്കും.

 

◼️’പടിഞ്ഞാറേകൊല്ലം ചോരക്കാലം’ കഥപറച്ചിലിന്റെ നേര്‍വിശുദ്ധിയുടെ വിളംബരം ആണ്. വലിയ ചിന്താഭാരം കെട്ടിയ മാറാപ്പില്ലാതെ, ബുദ്ധിയുടെ പദ്യപ്രശ്നവ്യവഹാരമില്ലാതെ സുതാര്യ സുന്ദരമായ കഥയൊഴുക്ക്. ജി ആര്‍

➖➖➖➖➖➖➖➖

Related Articles

Back to top button
error: Content is protected !!