Thodupuzha

സ്‌കൂട്ടർ അപകടത്തിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു

 

തൊടുപുഴ : മഞ്ഞള്ളൂർ പഞ്ചായത്ത് കദളിക്കാട് നടുവിലേടത്ത് എൻ എൻ സുനിലിന്റേയും (കെഎസ്ഇബി വാഴക്കുളം) ഷൈലയുയും മകൻ അർജുൻ (17) ആണ് മരിച്ചത്.തൊടുപുഴ എപിജെ അബ്ദുൾ കലാം ഗവ.ഗേൾസ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിയാണ്.തൊടുപുഴ ഏഴല്ലൂർ കുമാരമംഗലം റൂട്ടിൽ പെരുമ്പിള്ളിച്ചിറ ഭാഗത്ത് ബുധൻ രാത്രി പത്തോടെ അർജുൻ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞാണ് അപകടം.എസ്എഫ്ഐ,

 

ഡിവൈഎഫ്ഐഐ പ്രവർത്തകനായിരുന്നു.

 

പരീക്ഷയായതിനാൽ ഡിവൈഎഫ്ഐയുടെ രോഗികൾക്കുള്ള പൊതിച്ചോർ പ്രവർത്തനത്തിൽ പങ്കെടുക്കാതെ വീട്ടിൽ നിന്ന് പൊതിച്ചോർ നൽകിയ ശേഷം ബുധൻ വൈകിട്ട് ഏഴല്ലൂർ പോയി മടങ്ങുമ്പോളാണ് അപകടം.സംസ്ക്കാരം നടത്തി.സഹോദരി: ആര്യ(കദളിക്കാട് വിമലമാതാ എച്ച്എസ്എസ് വിദ്യാർത്ഥിനി).

 

 

 

 

Related Articles

Back to top button
error: Content is protected !!