Thodupuzha

സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെപ്പറ്റിയുള്ള ഹർജി ജസ്റ്റിസ് സ്ഞ്ജീവ ഖന്ന അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

ന്യൂഡൽഹി: സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെപ്പറ്റിയുള്ള ഹർജി ജസ്റ്റിസ് സ്ഞ്ജീവ ഖന്ന അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

 

സാബു സ്റ്റീഫൻ, ഫാ. ഗീവർഗീസ് തോമസ് എന്നിവർ നൽകിയ ഹർജി സെപ്റ്റംബർ 26-ന് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേസ് നേരത്തെ പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.

 

പ്രതിരോധ കുത്തിവയ്പ് ഫലപ്രാപ്തിയെപ്പറ്റിയും കുത്തിവയ്പ് എടുത്തവരുടെ മരണത്തെപ്പറ്റിയും കോടതിയിൽ ചർച്ചയുണ്ടായേക്കുമെന്നാണ് സൂചന.

Related Articles

Back to top button
error: Content is protected !!