Thodupuzha

മൂലമറ്റം ജ്വാലാ ജനകീയ വായനശാലയുടെ ഇക്കൊല്ലത്തെ ഓണാഘോഷം, മൂലമറ്റം അസീസി സ്‌നേഹഭവനിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു.

മൂലമറ്റം : ജ്വാലാ ജനകീയ വായനശാലയുടെ ഇക്കൊല്ലത്തെ ഓണാഘോഷം, മൂലമറ്റം അസീസി സ്‌നേഹഭവനിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചു.

130 അന്തേവാസികളാണ് ഇവിടെയുള്ളത്.ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകളാണ് അന്തേവാസികള്‍.അവര്‍ക്ക് ഓണസദ്യ നല്‍കുകയും ഓണക്കോടി സമ്മാനിക്കുകയും ചികിത്സാ ഫണ്ട് കൈമാറുകയും ചെയ്തു.

പഞ്ചായത്ത് മെമ്പര്‍മാരായ കെ എല്‍ ജോസഫ്, ടോമി വാളികുളം എന്നിവര്‍ ആശംസയര്‍പ്പിച്ചു.

.

വായനശാലാ പ്രവര്‍ത്തകരും അന്തേവാസികളും പങ്കെടുത്ത സംഗീത സദസ്സും നടന്നു..

.വായനശാലാ പ്രസിഡന്റ് പി ബി സാബു, സെക്രട്ടറി ചഞ്ചല്‍ കൃഷ്ണ , ട്രഷറർ ഷിബു റ്റി എം ബിജു, ഷാജി കുഴിഞ്ഞാലിൽ, ഹാഷിം, സജിത്, കുഞ്ഞേട്ടൻ , അനിൽ കുമാർ ബാലകൃഷ്ണൻ എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!