Thodupuzha

പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോന്റെ നേതൃത്വത്തിൽ മുട്ടം എം വി ഐ പി എയിയെ ഉപരോധിച്ചു.

മുട്ടം: പഞ്ചായത്ത്‌ പ്രസിഡന്റ് ഷൈജ ജോമോന്റെ നേതൃത്വത്തിൽ മുട്ടം എം വി ഐ പി എയിയെ ഉപരോധിച്ചു.മലങ്കര അണക്കെട്ടിൽ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായിട്ട് ജലനിരപ്പ് ക്രമതീതമായി താഴ്ന്ന അവസ്ഥയാണ്.ഇതേ തുടർന്ന് മുട്ടം

പഞ്ചായത്ത്‌ പ്രദേശത്ത്‌ വിവിധ വാർഡുകളിൽ അതിരൂക്ഷമായ കുടിവെള്ള പ്രശ്നമാണ് അനുഭവപ്പെടുന്നത്.അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തി കുടി വെള്ള പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് എ ഇ യെ ഉപരോധിച്ചത്.ഉപരോധത്തെ തുടർന്ന് അണക്കെട്ടിലെ ആറ് ഷട്ടറുകളും താഴ്ത്തി ജലനിരപ്പ് ഉയർത്തി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, : അരുൺ ചെറിയാൻ, ഷേർളി അഗസ്റ്റിൻ, മെഴ്‌സി ദേവസ്യ, സൗമ്യ സാജബിൻ, ജോസ് കടത്തലകുന്നേൽ,കോൺഗ്രസ്സ് നേതാക്കളായ ബേബി വണ്ടനാനി,അജി എൻ കെ എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!