IdukkiThodupuzha

28-ാമത് ദേശീയ വായനദിന ചിത്രരചന ക്വിസ് മത്സരവും

തൊടുപുഴ: ദേശീയ വായനദിന മാസാഘോഷങ്ങളുടെ ഭാഗമായി മലയാള ത്തില്‍ ആദ്യമായി ഒരു ലക്ഷം രൂപ പ്രൈസ് മണിയുള്ള ദേശീയ വായനദിന ക്വിസ് മത്സരം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹ കരണത്തോടെ പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നു. മത്സരങ്ങളുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ജൂലൈ 8-ാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് തൊടുപുഴ ഡയറ്റ് സ്‌കൂളില്‍,പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് . ഡോ.കെ. സോമന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വെച്ച് തൊടുപുഴ ഡിവൈഎസ്പി എം ആര്‍ മധു ബാബു നിര്‍വഹിക്കും. പ്രീപ്രൈമറി വിഭാഗം, എല്‍.പി. വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന (കളര്‍), യു.പി. വിഭാഗം കുട്ടികള്‍ക്കായി പദ്യപാരായണം (മലയാളം), ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം, പദ്യപാരായണം (മലയാളം) എന്നിവയാണ് സംഘടിപ്പി ക്കുന്നത്. പുസ്തകങ്ങള്‍, ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് സമ്മാനം ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വേണ്ടി ജൂലൈ 7-ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും മത്സര വിവര ങ്ങള്‍ക്കുമായി 9746582844, 9447105821,85476583

 

Related Articles

Back to top button
error: Content is protected !!