ArakkulamLocal Live

അറക്കുളം ആസ്‌കോബാങ്ക് തിരഞ്ഞെടുപ്പിന് 36 പേര്‍ നോമിനേഷന്‍ നല്‍കി

മൂലമറ്റം : 18 ന് നടക്കുന്ന അറക്കുളം ആസ്‌കോബാങ്ക് തിരഞ്ഞെടുപ്പിന് 36 പേര്‍ നോമിനേഷന്‍ നല്‍കി. ശനിയാഴ്ചയാണ് നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന ദിവസം. തൊടുപുഴ അസിസ്റ്റന്റ് രജിസ്റ്റര്‍ ഓഫീസിലെ എ യൂണിറ്റ് ഇന്‍സ്ട്രകര്‍ എസ്.ആര്‍.അജിത്താണ് വരണാധികാരി.13 പേരാണ് ജയിച്ച് വരേണ്ടത്.യുഡിഎഫ് ആണ് ബാങ്ക് ഭരിച്ചു കൊണ്ടിരുന്നത്. കേരളാ കോണ്‍ഗ്രസ് എം. മുന്നണി വിട്ട് മാറിയെങ്കിലും ഭരണത്തില്‍ തുടരുകയായിരുന്നു. ഇപ്പോള്‍ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ വേറിട്ടാണ് മല്‍സരിക്കുന്നത്. ബിജെപിയും നോമിനേഷന്‍ നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!