Thodupuzha

മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി

തൊടുപുഴ: എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ ഏരിയ കേന്ദ്രങ്ങളില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്വത്തില്‍ നടന്ന തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസ് ശുചീകരണം നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പടി. കോടിക്കുളം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇടുക്കി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന ശുചീകരണം ജില്ലാ പഞ്ചായത്ത് മെമ്ബര്‍ കെ.ജി.

 

സത്യന്‍ ഉദ്ഘാടനം ചെയ്തു. കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ടി. മനോജ് ഉദ്ഘാടനം ചെയ്തു. ഉടുമ്ബന്‍ചോല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം എ.ഇ ഓഫീസില്‍ നടന്ന മഴക്കാലപൂര്‍വ്വ ശുചീകരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടികുഞ്ഞ് ഉദ്ഘാടനം ചെയ്തു. ദേവികുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവികുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം ദേവികുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ മിന്‍സി റോബിന്‍സണ്‍ ഉദ്ഘാടനം ചെയ്തു. അടിമാലി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ ഉദ്ഘാടനം ചെയ്തു. പീരുമേട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പീരുമേട് സിവില്‍ സ്റ്റേഷനില്‍ നടന്ന ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. കുമളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമളി പ്രീമെട്രിക് ഹോസ്റ്റലില്‍ നടന്ന ശുചീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ ഉദ്ഘാടനം ചെയ്തു..

Related Articles

Back to top button
error: Content is protected !!