Thodupuzha

മദ്ധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുട്ടം: മദ്ധ്യവയസ്കനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.കോളപ്ര ക്ക് സമീപം മഞ്ഞപ്രയിൽ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുള്ള തായി പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.സ്ഥലത്ത് എത്തിയ മുട്ടം പൊലീസ്

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി. നീലകളർ ഷർട്ട് ധരിച്ചിരിക്കുന്നു. രുദ്രാക്ഷം കഴുത്തിൽ ഉണ്ട് ഇടത് കയ്യിൽ കറുത്ത ചരട് കെട്ടിയിട്ടുണ്ട് അരയിൽ ഏലസ് കെട്ടിയിട്ടുണ്ട് 55 വയസ് തോന്നിക്കും.

Related Articles

Back to top button
error: Content is protected !!