ChuttuvattomIdukkiThodupuzha

ഏഴാം തരം നാലാം തരം തുല്യതാ പരീക്ഷകൾ 28,29 തീയതികളിൽ

തൊടുപുഴ : സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന ഏഴാം തരം തുല്യത പരീക്ഷ ഒക്ടോബർ 28നും,നാലാം തരം തുല്യതാ പരീക്ഷ ഒക്ടോബർ 29നും നടക്കും. നാലാം തരത്തിന് ഇടുക്കി ജില്ലയിൽ 30 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 399 പേർ നാലാം തരം തുല്യത പരീക്ഷ എഴുതും. ഏഴാം തരം തുല്യത പരീക്ഷക്ക് മൂന്ന് പരീക്ഷാ കേന്ദ്രങ്ങളാണുളളത് . തൊടുപുഴ എപിജെ അബ്ദുൾ കലാം ജി എച്ച് എസ് എസ് , കട്ടപ്പന ഗവ.ട്രൈബൽ എച്ച് എസ് എസ്, മറയൂർ ജി എച്ച് എസ് പരീക്ഷാ കേന്ദ്രങ്ങളിലായി 109 പേരാണ് ഏഴാം തരം തുല്യത പരീക്ഷ എഴുതുന്നത്. പഠിതാക്കൾ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൈപ്പറ്റി പരീക്ഷ എഴുതണമെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾകരീം അറിയിച്ചു.

Related Articles

Back to top button
error: Content is protected !!