Thodupuzha

ഇടുക്കി ജില്ലയിൽ പാഠപുസ്തക വിതരണം 80 ശതമാനം പൂർത്തിയായി; ബസുകളിലെ പ​രി​ശോ​ധ​ന തുടരുന്നു

തൊ​ടു​പു​ഴ: ഇടുക്കി ജില്ലയിൽ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം 80 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കി. എ​ല്ലാ ക്ലാ​സു​ക​ളി​ലെ​യും പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണ​വും ഈ​മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യും. ത​മി​ഴ്​ മീ​ഡി​യം പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ച്ച​ടി വൈ​കി​യ​താ​ണ്​ ത​മി​ഴ്​ സി​ല​ബ​സ്​ പു​സ്ത​ക​ങ്ങ​ൾ എ​ത്താ​ൻ വൈ​കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യോ​ടെ വി​ത​ര​ണം തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ പ​രി​ശോ​ധ​ന​യും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ വി​വി​ധ താ​ലൂ​ക്കു​ക​ളി​ലാ​യി സ്​​കൂ​ൾ വാ​ഹ​ന​ങ്ങ​ളു​ടെ ഫി​റ്റ്​​ന​സ്, സു​ര​ക്ഷ പ​രി​ശോ​ധ​ന എ​ന്നി​വ ന​ട​ത്തി​വ​രു​ക​യാ​ണ്. 31ന​കം സു​ര​ക്ഷ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി ബ​സു​ക​ൾ​ക്ക്​ സ്റ്റി​ക്ക​റു​ക​ൾ ന​ൽ​കു​മെ​ന്ന്​ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ അ​റി​യി​ച്ചു. ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത ഒ​രു​വി​ദ്യാ​ല​യ​ത്തി​ലും ജൂ​ൺ ഒ​ന്നി​ന് അ​ധ്യ​യ​നം ആ​രം​ഭി​ക്കാ​നാ​വി​ല്ല. വൃ​ത്തി​യു​ള്ള​തും ആ​രോ​ഗ്യ​പ​ര​മാ​യ​തു​മാ​യ ഭ​ക്ഷ​ണം മാ​ത്ര​മേ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കാ​വൂ​വെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ക്കാ​ര്യം സ്കൂ​ൾ മേ​ല​ധി​കാ​രി​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്ത​ണം.

Related Articles

Back to top button
error: Content is protected !!