ArakkulamLocal Live

അറക്കുളം സെന്റ് തോമസ് യുപി സ്‌കൂളില്‍ 88-ാമത് വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍തൃ സമ്മേളനവും സംഘടിപ്പിച്ചു

അറക്കുളം :സെന്റ് തോമസ് യുപി സ്‌കൂള്‍ 88-ാമത് വാര്‍ഷികാഘോഷവും അധ്യാപക രക്ഷകര്‍തൃ സമ്മേളനവും സ്‌കോളര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു. മൂലറ്റം പ്രസ്സ് ക്ലബ് പ്രസിഡന്റ് സോമി മുണ്ടയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മാനേജര്‍ ഫാ. സിറിയക് പുത്തേട്ട് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് സി. ധന്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തങ്ങങ്ങളില്‍ അവാര്‍ഡിനര്‍ഹരായ പാല കോര്‍പ്പറേറ്റ് സ്‌കൂളിന് അറക്കുളം എ.ഇ.ഒ.കെ. എ നജീബ് അവാര്‍ഡ് നല്‍കി. പാല കോര്‍പ്പറേറ്റ് സ്‌കൂള്‍ മാനേജരും വിദ്യാര്‍ത്ഥി പ്രതിനിധിയും ചേര്‍ന്ന് അവാര്‍ഡ് ഏറ്റു വാങ്ങി. പഞ്ചായത്തംഗം കൊച്ചു റാണി ജോസഫ്, കുരുവിള ജേക്കബ്, പിടിഎ പ്രസിഡന്റ് ബൈജു സെബാസ്റ്റ്യന്‍, എം. പിടിഎ പ്രസിഡന്റ് നിഷ ബോബി, കുമാരി എല്‍സ ബൈജു സ്‌കൂള്‍ ലീഡര്‍ അല്‍ഫോന്‍സ് ജസ്റ്റിന്‍, സ്റ്റാഫ് സെക്രട്ടറി ഷൈമോള്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

 

Related Articles

Back to top button
error: Content is protected !!