ഒടിയപാറയിലെ പാറക്കുളത്തിൽ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/images-28.jpeg?resize=612%2C367&ssl=1?v=1637893050)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വണ്ണപ്പുറം: ഒടിയപാറയിലെ പാറക്കുളത്തിൽ യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. യുവാക്കൾ പാറക്കുളത്തിൽ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ആന്പലിന്റെ കിഴങ്ങ് പറിക്കാനുള്ള ശ്രമത്തിൽ ചെളിയിൽ പൂണ്ടതാകാം അപകടത്തിനു കാരണമെന്നാണ് നിഗമനം. വണ്ണപ്പുറം ഒടിയപാറ മൈലാടൂർഭാഗം കിഴക്കേടത്ത് ജോണിന്റെ മകൻ അനീഷ് ജോണ് (43), ഇയ്യനാട്ട് പരേതനായ രാഘവന്റെ മകൻ രതീഷ് (29) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച രാവിലെ ഒടിയപാറക്ക് സമീപം കുരിശുംതൊട്ടിയിൽ പ്രവർത്തിക്കുന്ന കക്കാട്ട് ക്രഷറിന്റെ ഉടമസ്ഥതയിലുള്ള കുളത്തിൽ കണ്ടെത്തിയത്. യുവാക്കളിൽ ഒരാൾ അപസ്മാരരോഗിയായിരുന്നുവെന്നും ഇരുവർക്കും നീന്തൽ വശമില്ലായിരുന്നതായും പറയുന്നു. ഇരുവരുടെയും സംസ്കാരം നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)