Thodupuzha
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഭരണഘടന ദിനം ആചരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/IMG-20211127-WA0011.jpg?resize=780%2C470&ssl=1?v=1637981984)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നീതിയും സ്വാതന്ത്ര്യവും സമത്വവും അന്തസും പരിപാലിക്കുവാന്‍ എല്ലാ പൗരന്മാരും കടപ്പെട്ടവരാണെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവലത്ത് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും വിഭാവനം ചെയ്യുന്ന മൂല്ല്യങ്ങളുമാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ ആണിക്കല്ലെന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ഭരണഘടന ദിനാചരണത്തില്‍ സന്ദേശം നല്‍കികൊണ്ട് അവര്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖം പ്രസിഡന്റ് വായിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയംഗങ്ങളും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു.
ചിത്രം
ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് ട്രീസാ ജോസ് കാവാലത്ത് ഭരണഘടനാ ആമുഖം വായിക്കുന്നു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)